അസുഖം; ദമ്പതികളുടെ ഹജ്യാത്ര തടസപ്പെട്ടു
Friday, September 4, 2015 12:35 AM IST
നെടുമ്പാശേരി: അസുഖത്തെ തുടര്‍ന്നു ദമ്പതികളുടെ ഹജ് യാത്ര തടസപ്പെട്ടു. കണ്ണൂര്‍ സ്വദേശി ഉമ്മറിനെ(72) യാണ് അസുഖം ബാധിച്ച് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ഭാര്യയും ഹജ്യാത്ര മാറ്റിവച്ചു. ഇരുവരും ഇന്നലെ പോകേണ്ടതായിരുന്നു.

അസുഖം മാറുന്ന മുറയ്ക്കു സൌകര്യപ്രദമായ ദിവസം ഇവരെ കയറ്റി വിടുമെന്നു ഹജ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഇവര്‍ക്കുപകരം കാസര്‍ഗോഡുനിന്നുള്ള ഇസ്മയില്‍ - ഹബ്ബാബീവി ദമ്പതികളെ ഇന്നലെ കയറ്റിവിട്ടു. 170 പുരുഷന്മാരും 170 സ്ത്രീകളുമാണ് ഇന്നലെ ഹജ് ഫ്ളൈറ്റില്‍ പോയത്.


എഐ 5403-ാം നമ്പര്‍ ഫ്ളൈറ്റ് നിശ്ചിത സമയത്തിലും 15 മിനിറ്റ് മുമ്പ് ഉച്ചയ്ക്ക് 1.30നു പുറപ്പെട്ടു. നെടുമ്പാശേരിയില്‍നിന്ന് ഇതുവരെ 680 ഹാജിമാര്‍ പോയി. ഇന്നലത്തെ ഹജ് തീര്‍ഥാടകരില്‍ 102 പേര്‍ മലപ്പുറം ജില്ലക്കാരാണ്. തിരുവനന്തപുരം - രണ്ട്, കോട്ടയം- നാല്, ആലപ്പുഴ - നാല്, എറണാകുളം - 19, തൃശൂര്‍ -11, പാലക്കാട് - 30, കോഴിക്കോട്, 99, കണ്ണൂര്‍- 26, കാസര്‍ഗോഡ് - 15, വയനാട് - 24 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള എണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.