കൊച്ചി: കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെ സംസ്ഥാന നേതൃസമ്മേളനവും നികുതിപ്പണം എവിടേയ്ക്ക് എന്ന വിഷയത്തില്‍ ജനകീയ സംവാദവും നാളെ ചാലക്കുടി, പരിയാരം പൂവത്തിങ്കല്‍ വിഎഫ്പിസികെ ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ 10ന് പരിയാരം കര്‍ഷക സമിതി പ്രസിഡന്റ് ജിനറ്റ് മാത്യുവിന്റെ അധ്യക്ഷതയില്‍ പാലക്കാട് ദേശീയ കര്‍ഷക സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട് മണി ജനകീയ സംവാദം ഉദ്ഘാടനംചെയ്യും. ദ പീപ്പിള്‍ കോ-ഓര്‍ഡിനേറ്ററും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ ഷെവലിയര്‍ വി.സി. സെബാസ്റ്യന്‍ ആമുഖപ്രഭാഷണം നടത്തും.
കേരള സര്‍ക്കാര്‍ പൊതുചെലവ് അവലോകന കമ്മിറ്റി മെംബറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയുമായ ഡോ.മേരി ജോര്‍ജ് വിഷയാവതരണം നടത്തും.
കട്ടപ്പന ഇമാം മുഹമ്മദ് റഫീഖ് അല്‍കൌസരി, മുന്‍ എംഎല്‍എ പി.സി. ജോസഫ്, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ മാനേജിംഗ് ട്രസ്റി ഡിജോ കാപ്പന്, കുട്ടനാട് വികസന സമിതി ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍, ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാര സമിതി അംഗം സി.കെ. മോഹനന്, എന്‍ജിഒ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. ബെന്നി, കേരള എന്‍ജിഒ യൂണിയന് സംസ്ഥാന സെക്രട്ടറി കെ. സുന്ദരരാജന്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍, കര്‍ഷകവേദി ജനറല്‍ സെക്രട്ടറി ജോസ് തോമസ്, എന്‍ജിഒ അസോസിയേഷന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. മുരളി, അവാര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോസ് റാഫി അമ്പൂക്കന്, കര്‍ഷക സമിതി വര്‍ക്കിംഗ് പ്രസിഡന്റ് ലോനപ്പന് വെണ്ണാട്ടുപറമ്പില്‍, ജീവന് സൊസൈറ്റി പ്രസിഡന്റ് അബ്രാഹം മൊറേലി, പരിയാരം കര്‍ഷക സമിതി സെക്രട്ടറി സൈജു പോട്ടക്കാരന്‍ എന്നിവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു ചേരുന്ന ദ പീപ്പിള്‍ സംസ്ഥാന സമിതി യോഗത്തില്‍ തീരദേശ, മലയോര, ഇടനാട് മേഖലകളിലെ ആനുകാലിക കാര്‍ഷിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിതമായി എടുക്കേണ്ട നിലപാടുകളെക്കുറിച്ചു യോഗം ചര്‍ച്ചചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.