ഫാ. ജോസഫ് മാലിപ്പറമ്പില്‍ അനുസ്മരണം നാളെ ആര്‍പ്പൂക്കരയില്‍
Friday, September 4, 2015 12:35 AM IST
പാലാ: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന സമിതിയുടെയും ചങ്ങനാശേരി രൂപതാസമിതിയുടെയും ആഭിമുഖ്യത്തില്‍ സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പില്‍ അനുസ്മരണം നാളെ ആര്‍പ്പൂക്കര ചെറുപുഷ്പം ദേവാലയത്തില്‍ നടത്തും.

രാവിലെ 9.30 നു വിശുദ്ധ കുര്‍ബാന. തുടര്‍ന്നു നടക്കുന്ന സമ്മേളനം മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബെന്നി മുത്തനാട്ട് അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പൂച്ചുകണ്ടത്തില്‍, ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍, അതിരൂപത ഡയറക്ടര്‍ റവ. ഡോ. ജോബി കറുകപ്പറമ്പില്‍, എംഎസ്ടി ഡയറക്ടര്‍ ജനറാള്‍ ഫാ. കുര്യന്‍ അമ്മനത്തുകുന്നേല്‍, ഫൊറോന വികാരി ഫാ. ഏബ്രഹാം വെട്ടുവയലില്‍, ഫാ. മാത്യു കല്ലുകുളം, സിസ്റര്‍ ഡോണ എഫ്സിസി, ബിനു മാങ്കൂട്ടം, അലക്സ് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. പരിപാടികള്‍ക്കു ഷിനോ മോളത്ത്, ജാന്‍സണ്‍ പുതുപറമ്പില്‍, ഷിബു കെ. മാത്യു കിഴക്കേക്കുടിയില്‍, ലില്ലി പൌലോസ് എന്നിവര്‍ നേതൃത്വം നല്‍കും.


ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന മാലിപ്പറമ്പില്‍ മിഷന്‍ അവാര്‍ഡ് തലശേരി അതിരൂപതയിലെ ഫാ. തോമസ് തൈത്തോട്ടത്തിനു നാളെ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ മാര്‍ ജോസഫ് പവ്വത്തില്‍ സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.