കൃഷ്ണപിള്ള സ്മാരകം: അന്വേഷണത്തിന് ഒരുമാസം കൂടി
Friday, September 4, 2015 12:34 AM IST
കൊച്ചി: ആലപ്പുഴയിലെ പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഒരു മാസം കൂടി സമയം അനുവദിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്െടന്നും അന്വേഷണത്തിന് 30 ദിവസംകൂടി വേണമെന്നും കഴിഞ്ഞ ദിവസം ഡിജിപി ടി.പി. സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു കണക്കിലെടുത്താണു ജസ്റീസ് അലക്സാണ്ടര്‍ തോമസ് കൂടുതല്‍ സമയം അനുവദിച്ചത്. ഈ കേസിന്റെ അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടു കേസില്‍ പ്രതിയായ ലതീഷ് വി.ചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ നടപടി. ഹര്‍ജി ഒക്ടോബര്‍ 19ന് വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.