അധ്യാപകദിനത്തില്‍ ടീച്ചേഴ്സ് ഗില്‍ഡിന്റെ പ്രതിഷേധ സംഗമം
Friday, September 4, 2015 12:32 AM IST
കൊച്ചി: അധ്യാപക തസ്തിക നിര്‍ണയ നടപടികളിലെ അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ദേശീയ അധ്യാപകദിനമായ നാളെ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് തൃശൂരില്‍ അധ്യാപകരുടെ സംസ്ഥാനതല പ്രതിഷേധസംഗമം നടത്തും. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനംചെയ്യും.

പൊതു വിദ്യാഭ്യാസരംഗത്തെ ഗുരുതര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് അധ്യാപകദിനത്തില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടി വന്നതെന്നു ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍, ജനറല്‍ സെക്രട്ടറി സാലു പതാലില്‍ എന്നിവര്‍ പറഞ്ഞു. ഇതിനു ശേഷം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30, 1:35 ആയി നടപ്പാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നാളെ രാവിലെ പത്തിനു തൃശൂര്‍ സെന്റ് തോമസ് കോളജിലെ മെഡലിക്കോട്ട് ഹാളില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് അധ്യാപകരുടെയും മാനേജ്മെന്റുകളുടെയും പ്രതിനിധികള്‍ പങ്കെടുക്കും. പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷതവഹിക്കും. ഇടുക്കി രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ.ജോസ് കരിവേലിക്കല്‍ വിഷയാവതരണം നടത്തും. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ.ആന്റണി ചെമ്പകശേരി, മോണ്‍. ജോര്‍ജ് എടക്കളത്തൂര്‍, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, സാലു പതാലില്‍, എം.എല്‍. സേവ്യര്‍, പി.ഡി. വിന്‍സെന്റ്, പി.സി. ആനീസ് എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.