തൃശൂര്‍ ഡെന്റല്‍ കോളജിന് അനുമതി നിഷേധിച്ചതിനെതിരേ ഹര്‍ജി
Thursday, September 3, 2015 12:58 AM IST
കൊച്ചി: തൃശൂര്‍ ഡെന്റല്‍ കോളജിന് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേസംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മതിയായ സൌകര്യങ്ങളില്ലെന്ന ഡെന്റല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഡെന്റല്‍ കോളജിന് അനുമതി നിഷേധിച്ചു കേന്ദ്ര ആരോഗ്യമന്ത്രാലയം ജൂലൈ 15ന് സര്‍ക്കാരിനു കത്തു നല്‍കി. ഇതേത്തുടര്‍ന്നു ഡെന്റല്‍ കൌണ്‍സില്‍ നടത്തിയപരിശോധനയില്‍ കണ്െടത്തിയ പോരായ്മ പരിഹരിച്ചു പുതിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കൌണ്‍സിലിനു നല്‍കി. എന്നാല്‍, ഇതു പരിഗണിക്കുകയോ വീണ്ടും പരിശോധന നടത്തുകയോ ചെയ്യാതെയാണു കേന്ദ്രം അനുമതി നിഷേധിച്ചതെന്നു സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു. ഡെന്റല്‍ മെഡിക്കല്‍കോളജിലേക്കു വേണ്ട ഉപകരണങ്ങളുടെയും മറ്റും അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് അനുമതിനല്‍കരുതെന്ന തരത്തില്‍ ഡെന്റല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.