പോലീസ് കോണ്‍സ്റബിള്‍: നിയമന ഉത്തരവു ലഭിച്ചവര്‍ഉടന്‍ റിപ്പോര്‍ട്ടു ചെയ്യണം
Thursday, September 3, 2015 12:57 AM IST
തിരുവനന്തപുരം: പോലീസ് സേനയിലേക്ക് പിഎസ്സി അഡ്വൈസ് ചെയ്ത ഇനിയും റിപ്പോര്‍ട്ട് ചെയ്യാന്‍ ബാക്കിയുള്ളവര്‍ ബന്ധപ്പെട്ട യൂണിറ്റുകളില്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണമെന്നു സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ നിര്‍ദേശിച്ചു. പോലീസ് സേനയിലെ ഒഴിവുകള്‍ നികത്തുന്നതിനുളള ഊര്‍ജിത നടപടികളുടെ ഭാഗമായി ആയിരത്തി അഞ്ഞൂറോളം പേരടങ്ങുന്ന അടുത്ത ബാച്ചിന്റെ ട്രെയിനിംഗ് ഈ മാസം തന്നെ ആരംഭിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ഇതിനായി പിഎസ്സി അഡ്വൈസ് ചെയ്ത 1466 പേര്‍ക്ക് നിയമന ഉത്തരവ് അയച്ച് വിവിധ യൂണിറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനാവശ്യപ്പെട്ടിരുന്നു. ഇതില്‍ 1145 പേര്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞതായി ബറ്റാലിയന്‍ എഡിജി പി ഋഷിരാജ് സിംഗ് അറിയിച്ചു.


വിവിധ യൂണിറ്റുകളില്‍ യഥാക്രമം റിപ്പോര്‍ട്ട് ചെയ്യാനായി നിയമന ഉത്തരവ് അയച്ചവരുടെയും അതില്‍ റിപ്പോര്‍ട്ട് ചെയ്തവരെയും എണ്ണം ചുവടെ:

യൂണിറ്റ്, നിയമന ഉത്തരവ് അയച്ചത്, റിപ്പോര്‍ട്ട് ചെയ്തത് ക്രമത്തില്‍. എംഎസ്പി -180- 147, എസ്എപി -255-183, കെഎപി1- 138-112, കെഎപി 2- 97- 74, കെഎപി 3-384-256, കെഎപി4 -310- 283, കെഎപി 5- 102- 90. ആകെ 1466- 1145. ആകെ 4503 പേരുടെ ഒഴിവുകളാണ് പോലീസ് സേനയില്‍ ഇപ്പോള്‍ ഉളളത്. ഇവ എത്രയുംവേഗം നികത്താനും വിവിധ ബറ്റാലിയന്‍ യൂണിറ്റുകള്‍ പൂര്‍ണ സജ്ജമാക്കാനും അടിയന്തര നടപടി സ്വീകരിച്ചു വരുന്നതായും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.