ഐ.എം. വിജയന്റെ അമ്മ കൊച്ചമ്മു നിര്യാതയായി
ഐ.എം. വിജയന്റെ അമ്മ കൊച്ചമ്മു നിര്യാതയായി
Thursday, September 3, 2015 12:56 AM IST
തൃശൂര്‍: ഫുട്ബോള്‍ താരം ഐ.എം. വിജയന്റെ അമ്മ കൊച്ചമ്മു(86) നിര്യാതയായി. സംസ്കാരം നടത്തി. കോലോത്തുംപാടം അയിനിവ ളപ്പില്‍ പരേ തനായ മണിയുടെ ഭാര്യയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് മൂത്തമകന്‍ വിജുവിന്റെ കുറ്റുമുക്കിലെ വസതിയിലായിരുന്നു അന്ത്യം.

അച്ഛന്റെ ആകസ്മിക മരണത്തെതുടര്‍ന്ന് കുട്ടിയായിരുന്ന വിജയനെ ഫുട്ബോള്‍ മൈതാനങ്ങളിലേക്ക് കൈപിടിച്ചുനടത്തിയതു കൊച്ചമ്മുവായിരുന്നു. മരുമക്കള്‍: ലത, രാജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.