ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു
Thursday, September 3, 2015 12:55 AM IST
തിരുവല്ല: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. നെടുമ്പ്രം പൊടിയാടി കടയാന്ത്ര ചെമ്പന്‍കുളെ വീട്ടില്‍ റിട്ടയേഡ് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ ദിവാകരനാണ് ഭാര്യ വിജയമ്മയെ (55) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം മകള്‍ നിഷ വീട്ടിലെത്തി കതകില്‍ മുട്ടിവിളിച്ചിട്ടും ആളനക്കം ഇല്ലാത്തതിനെത്തുടര്‍ന്ന് ജനല്‍ച്ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് വിജയമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോള്‍ ദിവാകരന്‍ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന് അത്യാസന്ന നിലയില്‍ കിടക്കുന്നതായി കണ്െടത്തി. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ദിവാകരനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. വിജയമ്മയുടെ സംസ്കാരം ഇന്നു 10ന് വീട്ടുവളപ്പില്‍ നടക്കും. അജേഷ് മകനാണ്. മരുമക്കള്‍: അണിമ. രാജേഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.