പക്ഷി ഇടിച്ചു; ഷാര്‍ജ ഫ്ളൈറ്റ് വൈകി
Thursday, September 3, 2015 12:49 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പക്ഷി ഇടിച്ചതിനെത്തുടര്‍ന്നു യന്ത്രത്തകരാറുണ്ടായ എയര്‍ ഇന്ത്യ വിമാനത്തിന്റെ ഷാര്‍ജയിലേക്കുള്ള തുടര്‍യാത്ര മുടങ്ങി. കൊച്ചിയില്‍നിന്ന് ഇന്നലെ രാവിലെ 9.40ന് ഷാര്‍ജയ്ക്കു പോകേണ്ടിയിരുന്ന എഐ 933 ഫ്ളൈറ്റാണു തകരാറിലായത്.

മുംബൈയില്‍നിന്ന് എയര്‍ ഇന്ത്യ മറ്റൊരു വിമാനം കൊണ്ടുവന്ന് ഉച്ചകഴിഞ്ഞ് 2.10നാണ് ഷാര്‍ജയ്ക്കു സര്‍വീസ് നടത്തിയത്. ഈ ഫ്ളൈറ്റില്‍ പോകേണ്ടിയിരുന്ന 153 യാത്രക്കാര്‍ അത്രയും നേരം സെക്യൂരിറ്റി ഹാളില്‍ കാത്തിരിക്കുകയായിരുന്നു. വിമാനം വൈകിയതില്‍ യാത്രക്കാര്‍ പ്രതി ഷേധിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.