ശ്രീകൃഷ്ണ ജയന്തി ആഘോഷം: പോലീസ് കനത്ത ജാഗ്രതയില്‍
Thursday, September 3, 2015 12:46 AM IST
കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം-ബിജെപി അക്രമത്തിനു സാധ്യതയുണ്െടന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്.

കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ആഘോഷത്തിന്റെ മറവില്‍ ആക്രമണ സാ ധ്യത ഉള്ളതായാണു റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേര്‍ അണിനിരക്കുന്ന ഘോഷയാത്രകളും മറ്റും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇരുസംഘട നകളും സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിട്ടുണ്ട്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണു കനത്ത ജാഗ്രതയ്ക്കു നിര്‍ദേശമുള്ളത്. ആഘോഷം ശക്തി തെളിയിക്കാനുള്ള വേദിയായി ഇരുവിഭാഗവും കാണുന്നതു പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുമെന്നും അണികള്‍ അതിരുവിട്ടാല്‍ നേതൃത്വത്തിനു നിയന്ത്രിക്കാനാവില്ലെന്നും ഇരുവിഭാഗവും റാലിക്കിടെ ഒന്നിച്ചു വരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. ശക്തി തെളിയിക്കാന്‍ ഇരുവിഭാഗവും ആയുധശേഖരണം നടത്തുന്നതായും വര്‍ഗീയ സംഘര്‍ഷത്തിലേക്കു വഴിമാറാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും നേതൃത്വത്തില്‍ കര്‍ശന പരിശോധനയ്ക്കു പോലീസ് തയാറെടുക്കുകയാണ്.

ആഘോഷാവസരങ്ങളില്‍ നേരത്തെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റിനും നിര്‍ദേശമുണ്ട്. സമാധാനയോ ഗത്തില്‍പ്പോലും ഇത്തരം സംഭ വങ്ങളെ വളരെ നിസാരമായി കാ ണുന്ന രാഷ്ട്രീയ നേതാക്കളുടെ നിലപാടു സംഘര്‍ഷത്തിനുള്ള സാഹചര്യം കൂട്ടുമെന്നു പോലീസ് ഭയക്കുന്നു. അടുത്തിടെയുണ്ടായ കൊലപാതകങ്ങളുടെയും അക്ര മങ്ങളുടെയും പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്.


പ്രശ്നബാധിത മേഖലകളായി കണ്െടത്തി റിപ്പോര്‍ട്ടു നല്‍കിയ സ്ഥലങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. കണ്ണൂര്‍ ജില്ലയില്‍ മാത്രം 134 കേന്ദ്രങ്ങളിലാണു സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാ ലസംഘം പ്രവര്‍ത്തകരെ പങ്കെടു പ്പിച്ചു ഘോഷയാത്രയും ഓണാ ഘോഷ പരിപാടികളും സംഘടിപ്പിക്കുന്നത്. പരിപാടിക്കുള്ള മൈക്ക് പെര്‍മിഷനും അവര്‍ നേരത്തെ തരപ്പെടുത്തിക്കഴിഞ്ഞു. പല സ്ഥ ലങ്ങളിലും ഇതേ വഴിയിലൂടെ യാണു ബിജെപി- ആര്‍എസ്എസ് നേതൃത്വത്തിന്റെ സഹകരണ ത്തോടെ സംഘടിപ്പിക്കുന്ന ബാലഗോകുലത്തിന്റെ ഘോഷയാത്ര കടന്നുപോകുന്നത്.

ബാലസംഘത്തിന്റെ വിവിധ മത്സരങ്ങള്‍ റോഡിലും സമീപവുമായി നടത്തിയാല്‍ അതു ബാലഗോകുലത്തിന്റെ ഘോഷയാത്രയ്ക്കു തടസം സൃഷ്ടിക്കും.

ഇത് രാഷ്ട്രീയ- വര്‍ഗീയ സംഘര്‍ഷത്തിലേക്കു നയിക്കുമോ എന്ന ആശങ്കയിലാണു പോലീസും പൊതു ജനങ്ങളും. സമൂഹനന്മയെ കരുതി ഒരേ സ്ഥ ലത്തു നടക്കുന്ന ശ്രീകൃഷ്ണ ജയ ന്തി ദിനത്തിലെ പരിപാടി ഒഴി വാക്കാന്‍ ഏതെങ്കിലും ഒരു രാഷ് ട്രീയ പാര്‍ട്ടി തയാറാകണമെന്നു ചൊവ്വാഴ്ച സമാധാന യോഗത്തില്‍ കളക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇരുപാര്‍ട്ടി നേതാക്കളും അംഗീകരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.