എംജി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സിന്റെ ഉദ്ഘാടനം നാളെ
Wednesday, September 2, 2015 11:34 PM IST
പത്തനംതിട്ട: എംജി ചുട്ടിപ്പാറയില്‍ ആരംഭിക്കുന്ന സ്വാശ്രയസ്ഥാപനമായ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആആന്‍ഡ് കൊമേഴ്സിന്റെ ഉദ്ഘാടനവും ഇന്‍സ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യൂക്കേഷനിലെ വിദ്യാര്‍ഥികള്‍ക്കുള്ള വനിതാ ഹോസ്റലിന്റെ തറക്കല്ലിടീലും നാളെ രാവിലെ 10.30ന് യൂണിവേഴ്സിറ്റി റീജണല്‍ കാമ്പസില്‍ നടക്കും. 1994ല്‍ ചുട്ടിപ്പാറ ഗവ. ബോയ്സ് ഹൈസ്കൂളിന്റെ സ്ഥലവും കെട്ടിടങ്ങളും എംജി സര്‍വകലാശാലയ്ക്ക് നവസാങ്കേതിക കോഴ്സുകള്‍ നടത്താന്‍ കേരള സര്‍ക്കാര്‍ വിട്ടുതന്നിരുന്നു. ഈ സ്ഥലവും കെട്ടിടവും സര്‍വകലാശാല റീജണല്‍ കാമ്പസായി വികസിപ്പിച്ചെടുക്കുകയും ബിഎസ്സി നഴ്സിംഗ്, എംഎസ്സി (ഫിഷറീസ് ബയോളജി ആന്‍ഡ് അക്വാ കള്‍ച്ചര്‍), എംഫില്‍ (ഫിഷറീസ് ബയോളജി ആന്‍ഡ് അക്വാ കള്‍ച്ചര്‍), എംസിഎ, എംഎസ്സി (കംപ്യൂട്ടര്‍ സയന്‍സ്), ബിഎസ്സി (കംപ്യൂട്ടര്‍ സയന്‍ സ്), ബിഎസ്സി (സൈബര്‍ ഫോറന്‍സിക്) എന്നീ കോഴ്സുകള്‍ ഇപ്പോള്‍ നടത്തുന്നു. വിദ്യാര്‍ഥികളുടെയും പൊതുസമൂഹത്തിന്റെയും ആവശ്യപ്രകാരം ഈ വര്‍ഷം ബികോം (ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍), ബികോം (കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍) എന്നീ കോഴ്സുകള്‍ എംജി സര്‍വകലാശാല ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്സിന്റെ കീഴില്‍ ആരംഭിക്കും. മെറിറ്റ് അടിസ്ഥാനത്തിലാണ് എല്ലാ കോഴ്സുകളിലേക്കുമുള്ള പ്രവേശനം. കേരള സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ടാണു പ്രവേശനം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് മാത്രമേ കുട്ടികളില്‍നിന്ന് ഈടാക്കുന്നുള്ളൂ. രണ്ടുകോടി രൂപ ചെലവില്‍ മൂന്നു നിലകളിലായി നിര്‍മിക്കുന്ന വനിതാ ഹോസ്റലില്‍ 120 കുട്ടികള്‍ക്ക് താമസിക്കാം.


1992ല്‍ എംജി സര്‍വകലാശാല ആരംഭിച്ച സ്വാശ്രയ സ്ഥാപനങ്ങളില്‍ കോഴ്സുകളുടെ എണ്ണത്തിലും വിദ്യാര്‍ഥികളുടെ കാര്യത്തിലും ചുട്ടിപ്പാറ റീജണല്‍ കാമ്പസ് മൂന്നാം സ്ഥാനത്താണ്. 24 സ്വാശ്രയ പഠന കേന്ദ്രങ്ങളാണ് സര്‍വകലാശാല കേന്ദ്രത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നത്. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യുക്കേഷന്‍, സ്കൂള്‍ ഓഫ് അപ്ളൈഡ് ലൈഫ് സയന്‍സസ്, സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ളൈഡ് സയന്‍സസ് എന്നീ സ്ഥാപനങ്ങളാണ് നിലവില്‍ ചുട്ടിപ്പാറ റീജിയണല്‍ സെന്ററില്‍ ഉള്ളത്.

വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഡ്വ. കെ. ശിവദാസന്‍ നായര്‍ എംഎല്‍എ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യൂക്കേഷന്റെ വിദ്യാര്‍ഥി ഹോസ്റലിന് ആന്റോ ആന്റണി എംപി തറക്കല്ലിടും. സിന്‍ഡിക്കറ്റ് അംഗങ്ങളായ പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, ജോര്‍ജ് വര്‍ഗീസ്, ഏബ്രഹാം കലമണ്ണില്‍, ഡോ. പി.കെ. സോമശേഖരനുണ്ണി, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ്കുമാര്‍, ഡോ. ജോജി അഞ്ചനാട്ട്, ഡോ. എ. ചന്ദ്രന്‍, പ്രഫ. എന്‍. അബ്ദുള്‍ സലാം, പിആര്‍ഒ ജി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.