ഐഎസ് ബന്ധമെന്നു സംശയം; മലയാളി കസ്റഡിയില്‍
Wednesday, September 2, 2015 11:02 PM IST
കൊണ്േടാട്ടി: ഇസ്ലാമിക് സ്റേറ്റു (ഐഎസ്) മായി ബന്ധമുണ്െടന്നു സംശയിക്കുന്ന ഒരാള്‍ കസ്റഡിയില്‍.മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശിയെയാണ് ഐഎസ് ബന്ധത്തിന്റെ പേരില്‍ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) കസ്റഡിയിലെടുത്തിരിക്കുന്നത്. അബുദാബിയിലായിരുന്ന ഇയാള്‍ ശനിയാഴ്ച കരിപ്പൂരില്‍ വിമാനമിറങ്ങിയപ്പോഴാണു പിടികൂടിയത്. ശനിയാഴ്ച രാവിലെ ഇത്തിഹാദ് എയര്‍വേയ്സില്‍ കരിപ്പൂരിലെത്തിയ ഇയാളെ റോയും ഐബിയും ചേര്‍ന്നു ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണു കസ്റഡിയിലെടുത്തത്. അറസ്റ് രേഖപ്പെടുത്തിയതായി പറയുന്നുണ്െട ങ്കിലും ഔദ്യോഗിക സ്ഥീരികരണം ഉണ്ടായിട്ടില്ല.


ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വിശദമായ ചോദ്യംചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സിക്കു(എന്‍ഐഎ) കൈമാറും. പിടിയിലായ ആള്‍ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ വീട്ടിലും റോ പരിശോധന നടത്തിയെന്നാണു വിവരം.

അതേസമയം, മലപ്പുറം ജില്ലയില്‍ അഞ്ചു പേര്‍ ഐഎസ് ബന്ധത്തിന്റെ പേരില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നീരിക്ഷണത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.