14 പേര്‍ക്ക് ദേശീയ അധ്യാപക അവാര്‍ഡ്
Wednesday, September 2, 2015 11:32 PM IST
തിരുവനന്തപുരം: 2014 ലെ ദേശീയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നു പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളിലായി 14 പേര്‍ അവാര്‍ഡിന് അര്‍ഹരായി. പേരുവിവരം ചുവടെ.

പ്രൈമറി വിഭാഗം : ലൈസാമ്മ വി. കോര, അസിസ്റന്റ് ടീച്ചര്‍, സിഎസ്ഐ വിഎച്ച്എസ്, സ്കൂള്‍ ഫൊര്‍ ദി ഡഫ് തിരുവല്ല. വി.എസ്. അശോക്, ഹെഡ്മാസ്റര്‍, ഗവ. യുപിഎസ്, വാമനപുരം തിരുവനന്തപുരം. കെ.പി.മനോജ്, പിഡി ടീച്ചര്‍, ജിഎംയുപി സ്കൂള്‍, കോട്ടയ്ക്കല്‍, മലപ്പുറം. ബി. ഫ്രാന്‍സിസ്, പിഡി ടീച്ചര്‍, ഗവ. യുപിഎസ്, ചിറ്റൂര്‍ ഇടപ്പള്ളിക്കോട്ട കൊല്ലം. ഡോ.വര്‍ഗീസ് പി. പീറ്റര്‍, ഹെഡ്മാസ്റര്‍, ഗവ.യുപിബി സ്കൂള്‍ കുമ്പനാട്, തിരുവല്ല പത്തനംതിട്ട. എന്‍.വി. ജോര്‍ജ് സെന്റ് ജോസഫ് യു പി സ്കൂള്‍ കല്ലോടി ഇടവക വയനാട്. കോടക്കാട് നാരായണന്‍, ഹെഡ്മാസ്റര്‍, ഗവ.യുപി സ്കൂള്‍, കാഞ്ഞങ്ങാട് സൌത്ത് കാസര്‍ഗോഡ്.


സെക്കന്‍ഡറി വിഭാഗം: നിയാസ്ചോല, അസിസ്റന്റ് ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്) മര്‍ക്കസ് എച്ച്എസ്എസ്. കാരന്തൂര്‍ കോഴിക്കോട്. ബാബു ടി. ജോണ്‍, ഹെഡ്മാസ്റര്‍, ദീപ എച്ച്എസ് കുഴിത്തൊളു ഇടുക്കി. എസ്.ശങ്കരനാരായണ ഭട്ട്, ഹെഡ്മാസ്റര്‍, നവജീവന്‍ എച്ച്എസ്എസ്, പേര്‍ദല പി.ഒ, കാസര്‍ഗോഡ്. കെ.ജയലക്ഷ്മി, മ്യൂസിക് ടീച്ചര്‍, ഗവ.ജിഎച്ച്എസ്എസ്, എറണാകുളം. ഡോ.ഇ.വി.അബ്ദുള്ള എച്ച്എസ്എസ് ടീച്ചര്‍ (സുവോളജി) പേരാമ്പ്ര എച്ച്എസ്എസ്, കോഴിക്കോട്. എം.വി.ഷാജു എച്ച്എസ്എസ് ടീച്ചര്‍ (മലയാളം), ശാന്താ എച്ച്എസ്എസ്, അവനൂര്‍ തൃശൂര്‍. പി.ജി.ശ്രീകല, എച്ച്എസ്എസ് ടീച്ചര്‍ (സോഷ്യോളജി) ആര്‍കെഡിഎന്‍എസ്എസ് ശാസ്തമംഗലം തിരുവനന്തപുരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.