ക്രമസമാധാനം തകര്‍ക്കാന്‍ സിപിഎം, ബിജെപി ശ്രമം: ജോണി നെല്ലൂര്‍
Wednesday, September 2, 2015 11:30 PM IST
കാഞ്ഞങ്ങാട്: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കൂടാതെ സംസ്ഥാനത്ത് ആകെ ക്രമസമാധാനം തകര്‍ക്കാനാണു സിപിഎമ്മും ബിജെപിയും അക്രമ രാഷ്ട്രീയം കളിക്കുന്നതെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍.

അണികള്‍ കൂട്ടത്തോടെ വിട്ടുപോകുന്നതില്‍ വിറളിപൂണ്ടു സിപിഎം അക്രമത്തിന് ആഹ്വാനം ചെയ്യുമ്പോള്‍ മറുവശത്തു ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കാമെന്ന വ്യാമോഹവുമായാണ് അക്രമം നടത്തുന്നത്.കൊലപാതക രാഷ്ട്രീയം വീണ്ടും തലപൊക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.