കണ്ണൂരിലെ സംഘര്‍ഷത്തില്‍ അയവ്
Wednesday, September 2, 2015 11:29 PM IST
കണ്ണൂര്‍: തിരുവോണത്തലേന്നു മുതല്‍ അഴീക്കോട്ടും പരിസരപ്രദേശങ്ങളിലും നടന്നുവന്ന അക്രമങ്ങള്‍ക്കു ശമനം. താഴെചൊവ്വ-തിലാന്നൂര്‍ റൂട്ടില്‍ വൈദ്യരുകണ്ടിയില്‍ ബിജെപി സ്ഥാപിച്ച ബസ് ഷെല്‍ട്ടര്‍ ഇന്നലെ പുലര്‍ച്ചെ വാഹനത്തിലെത്തിയ ഒരു സംഘം അടിച്ചുതകര്‍ത്ത സംഭവമൊഴിച്ചാല്‍ മറ്റ് അക്രമസംഭങ്ങവളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദ്രുതകര്‍മസേനയടക്കം സംഘര്‍ഷ മേഖലകളില്‍ നിരന്നിട്ടുണ്ട്. അതിനിടെ, തിങ്കളാഴ്ച രാത്രി ചാലാട് അമ്പലമൈതാനിക്കു സമീ പം സന്തോഷ് എന്നയാള്‍ക്കു വെട്ടേറ്റ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നു പോലീസ് പറഞ്ഞു.


സന്തോഷ് തങ്ങളുടെ അനുഭാവിയാണെന്ന് അവകാശവാദമുന്നയിച്ചു സിപിഎമ്മും ബിജെപിയും രംഗത്തുവന്നിരുന്നു. എന്നാല്‍, തനിക്കു രാഷ്ട്രീയമില്ലെന്നും ആര്‍ക്കെതിരേയും പരാതിയില്ലെന്നും സന്തോഷ് പോലീസിനെ അറിയിച്ചിട്ടുണ്ട്. ജില്ലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു വിവിധ പോലീസ് സ്റേഷനുകളിലായി ഇതിനകം 37 കേസുകളാണ് രജിസ്റര്‍ ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.