മാതാപിതാക്കള്‍ നഷ്ടപ്പെട്ടതറിയാതെ കുരുന്നുകള്‍
മാതാപിതാക്കള്‍ നഷ്ടപ്പെട്ടതറിയാതെ കുരുന്നുകള്‍
Wednesday, September 2, 2015 11:20 PM IST
മൂന്നാര്‍: തങ്ങളുടെ മാതാപിതാക്കള്‍ ഇനി ഒരിക്കലും മടങ്ങി വരികയില്ലെന്നറിയാതെ കഴിയുകയാണ് രണ്ടു കുരുന്നുകള്‍. കഴിഞ്ഞ ദിവസം മൂന്നാര്‍ എംജി കോളനിയില്‍ വീടിനോടുചേര്‍ന്ന കുളത്തില്‍ ചാടിമരിച്ച ഷെമീര്‍ - ശാലിനി ദമ്പതികളുടെ മക്കളായ അഞ്ചുവയസുകാരന്‍ ഷാജഹാനും മൂന്നുവയസുകാരന്‍ മുഹമ്മദ് സക്കീറുമാണ് മാതാപിതാക്കള്‍ മരിച്ച വിവരമറിയാതെ അയല്‍വീട്ടില്‍ കഴിയുന്നത്.

മാതാപിതാക്കളെ അന്വേഷിക്കുന്ന കുട്ടികളുടെ മുന്‍പില്‍ എന്ത് മറുപടി പറയുമെന്ന് അറിയാതെ കുഴങ്ങുകയാണ് അയല്‍വാസികള്‍. തിങ്കളാഴ്ച വൈകുന്നേരംവരെ ഇവര്‍ നാലുപേരും ഒരുമിച്ച് അയല്‍വീട്ടിലിരുന്നു ടിവി കണ്ടിരുന്നു. ഇതിനുശേഷം വീട്ടില്‍ മടങ്ങിയെത്തിയ ദമ്പതികള്‍ തമ്മില്‍ വഴക്കിടുകയും തുടര്‍ന്ന് മക്കളുടെ മുന്നില്‍ സമീപത്തെ കുളത്തിലേക്ക് എടുത്തുചാടുകയുമായിരുന്നു. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.