സര്‍ക്കാര്‍ പ്രസുകള്‍ക്കു നാഥനില്ലാത്ത സ്ഥിതി: കടന്നപ്പള്ളി
സര്‍ക്കാര്‍ പ്രസുകള്‍ക്കു നാഥനില്ലാത്ത സ്ഥിതി: കടന്നപ്പള്ളി
Wednesday, September 2, 2015 11:17 PM IST
കൊച്ചി: സര്‍ക്കാര്‍ പ്രസുകളില്‍ നാ ഥനില്ലാത്ത സ്ഥിതിയാണെന്നു കോണ്‍ഗ്രസ്-എസ് നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളി ആരോപിച്ചു.

കാക്കനാട്ടെ കെബിപിഎസിനു സ്ഥിരം എംഡിയെ നിയമിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടാംഘട്ട പാഠപുസ്തക വിതരണത്തില്‍ വ്യക്തമായ തീരുമാനമെടുക്കാനും ആയിട്ടില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണു സര്‍ക്കാര്‍ പ്രസുകള്‍. ആധുനിക സംവിധാനങ്ങളാണു പ്രസുകളിലുള്ളത്. എന്നാല്‍, ഇവര്‍ക്ക് ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും കടന്നപ്പള്ളി കുറ്റപ്പെടുത്തി.


വിദ്യാലയങ്ങളില്‍ പോലീസിനെ കയറ്റാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണ്. കെഎസ്യു നേതാവായിരുന്നപ്പോള്‍ പോലീസ് കാമ്പസില്‍ പ്രവേശിക്കുന്നതിനെതിരേ സമരം ചെയ്ത മുഖ്യമന്ത്രി എന്തു കാരണത്താലാണു നിലപാടു മാറ്റിയതെന്നു വ്യക്തമാക്കണമെന്നും കടന്നപ്പള്ളി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.