എയര്‍ മാര്‍ഷല്‍ എസ്. രാധാകൃഷ്ണന്‍ നായര്‍ വ്യോമസേനാ പരിശീലന കമാന്‍ഡ് മേധാവി
എയര്‍ മാര്‍ഷല്‍ എസ്. രാധാകൃഷ്ണന്‍ നായര്‍  വ്യോമസേനാ പരിശീലന കമാന്‍ഡ് മേധാവി
Wednesday, September 2, 2015 11:16 PM IST
തിരുവനന്തപുരം: ബം ഗളൂരു വ്യോമസേനാ പരി ശീലന കമാന്‍ഡിന്റെ മേധാവിയായി തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി എയര്‍ മാര്‍ഷല്‍ എസ്. രാ ധാകൃഷ്ണന്‍ നായര്‍ ചുമതലയേറ്റു. 1980-ല്‍ ഭാരതീയ വ്യോമസേനയില്‍ ട്രാന്‍സ്പോര്‍ട്ട് സ്ട്രീമില്‍ കമ്മീഷന്‍ ചെയ്ത എയര്‍മാര്‍ഷല്‍ നായര്‍ തിരുവനന്തപുരം ലയോള സ്കൂളിലും ഖഡക്വസലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെയും ന്യൂഡല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളജിലെയും പൂര്‍വ വിദ്യാര്‍ഥിയാണ്. 7000 മണിക്കൂറിലധികം വായുസേനയുടെ വിവിധ ഗതാഗത വിമാനങ്ങളും പരിശീലന വിമാനങ്ങളും പറപ്പിച്ചിട്ടുള്ള ഇദ്ദേഹം വിമാന പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ട്രാന്‍പോര്‍ട്ട് ബേസ് മുഖ്യ ഓപ്പറേഷന്‍ ഓഫീസര്‍, എയര്‍ലിഫ്റ്റ് സ്ക്വാഡ്രന്‍ കമാന്‍ഡിംഗ് ഓഫീസര്‍, വ്യോമസേനാ ആസ്ഥാനത്ത് ട്രാന്‍സ്പോര്‍ട്ട് ഓപ്പറേഷന്‍ ഡയറക്ടര്‍, ചണ്ഡിഗഡ് വായുസേനാ സ്റേഷന്‍ കമാന്‍ഡിംഗ് ഓഫീസര്‍, വ്യോമസേനാ ആസ്ഥാനത്ത് പേഴ്സണല്‍ എയര്‍മെന്‍ & സിവിലിയന്‍സ് വിഭാഗത്തില്‍ അസിസ്റന്റ് ചീഫ് ഓഫ് എയര്‍ സ്റാഫ്, ട്രാന്‍സ്പോര്‍ട്ട് & ഹെലികോപ്റ്റര്‍ വിഭാഗത്തില്‍ അസിസ്റന്റ് ചീഫ് ഓഫ് എയര്‍ സ്റാഫ് ഓപ്പറേഷന്‍സ് തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വ്യോമസേനാ പരിശീലന കമാന്‍ഡിന്റെ മേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് എയര്‍ മാര്‍ഷല്‍ നായര്‍ അവിടെ സീനിയര്‍ എയര്‍ സ്റാഫ് ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.


അമേരിക്കയില്‍ നടന്ന പരിശീലനത്തില്‍ 9 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ഉത്തരധ്രുവത്തിലേക്കും തിരിച്ചും ഭാരതീയ വ്യോമസേനയുടെ ഐഎല്‍ -76 വിമാനം പറപ്പിച്ച ഏക ഇന്ത്യന്‍ വ്യോമസേനാ പൈലറ്റാണ് അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.