മദ്യലഹരിയില്‍ ഭാര്യയെയും മക്കളെയും അര്‍ധരാത്രി ഇറക്കിവിട്ട യുവാവ് പിടിയില്‍
മദ്യലഹരിയില്‍ ഭാര്യയെയും മക്കളെയും അര്‍ധരാത്രി ഇറക്കിവിട്ട യുവാവ് പിടിയില്‍
Wednesday, September 2, 2015 11:16 PM IST
തൊടുപുഴ: മദ്യലഹരിയില്‍ ഭാര്യയെയും മൂന്നു പെണ്‍മക്കളെയും അര്‍ധരാത്രിയില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട് യുവാവിന്റെ ക്രൂരത. അയല്‍വീട്ടില്‍ അഭയം തേടിയ ഭാര്യയും മക്കളും അപായപ്പെടുത്താന്‍ വീടിനു പിന്‍വശത്തു ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു. ഇതിനുശേഷം വീടിനു മുന്‍വശത്തു ഭാര്യയുടെയും മക്കളുടെയും വസ്ത്രങ്ങള്‍ക്കു തീയിട്ടശേഷം ഇയാള്‍ മുങ്ങി.

പന്നൂര്‍ ലക്ഷംവീട് കോളനിയില്‍ കുന്നേല്‍ ജെയിംസാണ് അക്രമം നടത്തിയത്. കുട്ടികളുടെ പുസ്തകങ്ങള്‍ക്കും ഇയാള്‍ തീയിട്ടു. രാവിലെ സംഭവം അറിഞ്ഞ നാട്ടുകാര്‍ കരിമണ്ണൂര്‍ പോലീസ് സ്റേഷനില്‍ വിവരം അറിയിച്ചപ്പോള്‍ ഭാര്യയും മക്കളും നേരിട്ടെത്തി പരാതി നല്‍കിയാലേ അന്വേഷണം നടത്താനാവൂ എന്നു പറഞ്ഞ തായും ആക്ഷേപമുണ്ട്. ഇതേത്തുടര്‍ന്നു ക്ഷുഭിതരായ നാട്ടുകാര്‍ ഉ ന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്നു കരിമണ്ണൂരില്‍ നിന്ന് പോലീസ് ജെയിംസിനെ പിടികൂടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.