ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തം: മരണം 11 ആയി
ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തം: മരണം 11 ആയി
Wednesday, September 2, 2015 11:15 PM IST
കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ ബോട്ട് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ഫോര്‍ട്ട്കൊച്ചി കന്നുംപുറം ഒ.കെ. ലെയ്നില്‍ പാഴത്തുപറമ്പില്‍ അഷറഫിന്റെ ഭാര്യ ബീവി (42) മരിച്ചു. ഇന്നലെ രാവിലെ എട്ടേകാലോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 11 ആയി.

തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്നു ബീവി. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. ബീവിയുടെ മൃ തദേഹം കല്‍വത്തി കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു.


നൂറുക ണക്കിനു നാട്ടുകാര്‍ അ ന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹം വൈകിട്ട് ക ല്‍വത്തി ജുമാ മസ്ജിദ് കബര്‍സ്ഥാ നില്‍ കബറടക്കി. ഇവര്‍ക്കു മക്കളില്ല. കഴിഞ്ഞ 26നാണ് യാത്രാബോട്ടില്‍ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ട് ഇടിച്ചുകയറി അപകടമുണ്ടാ യത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.