സാധ്വി നിരഞ്ജന്‍ ജ്യോതി വെള്ളാപ്പള്ളിയെ കണ്ടു
Monday, August 31, 2015 1:14 AM IST
കണിച്ചുകുളങ്ങര: ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ ആശങ്കയുണര്‍ത്തുന്നതാണെന്നും ഹൈന്ദവ സ്ത്രീകള്‍ ഇതരസമുദായങ്ങളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. കണിച്ചുകുളങ്ങരയില്‍ നടന്ന ഗുരുദേവ ജയന്തിയാഘോഷത്തിലാണ് ഇവര്‍ ഇങ്ങനെ പറഞ്ഞത്.

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയതിലും എസ്എന്‍ഡിപിയുടെ ചതയദിനാഘോഷങ്ങളില്‍ പങ്കെടുത്തതിലും പ്രത്യേകിച്ചു രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നു കേന്ദ്രമന്ത്രി പറഞ്ഞു.


വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍. അയിത്തത്തിനെതിരേ പോരാടിയ ഗുരുദേവന്റെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് ഇവിടെയെത്തിയത്. എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിനു മൂന്നു ഭക്ഷ്യപാര്‍ക്കുകള്‍ നല്‍കിക്കഴിഞ്ഞു. ഇനിയും സ്ഥാപിക്കാന്‍ ഉദ്ദേശ്യമുണ്െടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.