കുപ്രസിദ്ധ മോഷ്ടാവ് പൌലോസ് അറസ്റില്‍
കുപ്രസിദ്ധ മോഷ്ടാവ് പൌലോസ് അറസ്റില്‍
Monday, August 31, 2015 1:27 AM IST
ഇരിങ്ങാലക്കുട: താഴേക്കാട് സെന്റ് സെബാസ്റ്യന്‍സ് ദേവാലയത്തില്‍ മോഷണശ്രമം നടത്തിയ ആള്‍ പിടിയില്‍. 145 ഓളം ദേവാലയ മോഷണക്കേസുകളിലെ പ്രതിയായ നെടുമ്പാശ്ശേരി മേക്കാട്, കാച്ചപ്പിള്ളി വീട്ടില്‍ കോഴി പൌലോസ് എന്ന പൌലോസാണു (54) പിടിയിലായത്. ഇരിങ്ങാലക്കുട സിഐ ടി.എസ്. സിനോജും സംഘവുമാണ് പൌലോസിനെ അറസ്റുചെയ്തത്.

ഓഗസ്റ് 15നായിരുന്നു ചരിത്രപ്രസിദ്ധമായ താഴേക്കാട് സെന്റ് സെ ബാസ്റ്യന്‍സ് ദേവാലയത്തില്‍ മോഷണശ്രമം നടന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണു പൌലോസ് പിടിയിലായത്. ഇയാളെ ചോദ്യംചെയ്തതില്‍ ജില്ലയില്‍ ഈ അടുത്തകാലത്തായി നടന്ന നിരവധി കേസുകള്‍ തെളിഞ്ഞിട്ടുണ്ട്.

താഴേക്കാട് സെന്റ് സെബാസ്റ്യന്‍സ് പള്ളി കൂടാതെ പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോന ചര്‍ച്ച്, വലിയപറമ്പ ശ്രീ വള്ളിദേവയാനി സുബ്രഹ്മണ്യക്ഷേത്രം, അരിപ്പാലം പള്ളി എന്നിവിടങ്ങളിലും മോഷണം നടത്തിയതായി പൌലോസ് ഇരിങ്ങാലക്കുട പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. പൌലോസ് 19-ാം വയസിലാണ് ആദ്യമായി മോഷണത്തിലേക്കു തിരിഞ്ഞത്. പകല്‍ സമയത്തു കറങ്ങിനടന്നാണു മോഷണത്തിന് അനുയോജ്യമായ ദേവാലയങ്ങള്‍ കണ്െടത്തുന്നത്. മനുഷ്യനാണു പണത്തിന്റെ ആവശ്യമെന്നാണു ദേവാലയ മോഷണത്തിനു പൌലോസ് പറയുന്ന ന്യായം. പുലര്‍ച്ചെ സമയങ്ങളില്‍ മോഷണം നടത്തുന്നതുകൊണ്ടാണു പൌലോസിനു “കോഴി പൌലോസ്’ എന്ന പേരുവീണത്.


ഭണ്ഡാരങ്ങളില്‍ നാണയം ഇടുമ്പോഴുള്ള പ്രതിധ്വനി നോക്കി പണമുണ്േടാ ഇല്ലയോ എന്നു മനസിലാക്കാനുള്ള പ്രത്യേക കഴിവ് ഇയാള്‍ക്കുണ്ട്. വഴിയാത്രക്കാരുടെ കണ്ണില്‍ പെടാതിരിക്കാനാണു ദേവാലയത്തിനകത്തെ ഭണ്ഡാരങ്ങള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ചിരുന്നത്. എത്ര ബലമുള്ള വാതിലുകളും നിമിഷനേരംകൊണ്ടു പൊളിക്കാനുള്ള വൈദഗ്ധ്യവും പൌലോസിനുണ്ട്.

കോഴിപൌലോസിനെ പിടികൂടിയ പോലീസ് സംഘത്തില്‍ എസ്ഐമാരായ എ.ജെ. ജിജോ, എം.എ വിന്‍സന്റ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.സി.സുനില്‍, എന്‍.കെ. അനില്‍കുമാര്‍, മുഹമ്മദ് ബാഷി, ഇ.ഒ. ലിയാസ് എന്നിവരും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.