ഗുരുവായൂരും വര്‍ക്കലയും പൈതൃകനഗരങ്ങളാക്കും: മുഖ്യമന്ത്രി
ഗുരുവായൂരും വര്‍ക്കലയും പൈതൃകനഗരങ്ങളാക്കും: മുഖ്യമന്ത്രി
Monday, August 31, 2015 1:23 AM IST
ശിവഗിരി: ഗുരുവായൂര്‍ ക്ഷേത്രം ഉള്‍ക്കൊള്ളുന്ന ഗുരുവായൂരിനെയും ശിവഗിരി ഉള്‍പ്പെടുന്ന വര്‍ക്ക ലയേയും പൈതൃക നഗരമാക്കുന്നതു സംബന്ധിച്ച നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ നടന്ന ശ്രീനാരായ ണഗുരു ജയന്തി ദിനാഘോഷങ്ങള്‍ ഉദ്ഘാ ടനം ചെയ്യുകയായിരുന്നു മുഖ്യ മന്ത്രി. ഗുരുവായൂരിനെയും വര്‍ക്ക ലയെയും പൈതൃക നഗരമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അം ഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗികഉത്തരവ് ലഭിക്കണം. വര്‍ക്കലയില്‍ ഉന്നത നിലവാരമുള്ള ഹെലിപ്പാഡ് സ്ഥാപിക്കാന്‍ നടപടികളുമായി മുന്നോട്ടുപോകും. പാര്‍ക്കിംഗ് സൌകര്യവും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശ്രീ നാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു, സ്വാമി സച്ചിദാനന്ദന്‍, സ്വാമി ഋതംഭരാനന്ദ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.