എംജി യൂണിവേഴ്സിറ്റിക്കു പുതിയ മുഖംനല്‍കി വി സി ഡോ.ബാബു സെബാസ്റ്യന്റെ ഒരുവര്‍ഷം
എംജി യൂണിവേഴ്സിറ്റിക്കു പുതിയ മുഖംനല്‍കി വി സി ഡോ.ബാബു സെബാസ്റ്യന്റെ ഒരുവര്‍ഷം
Monday, August 31, 2015 1:21 AM IST
കോട്ടയം: ഡോ. ബാബു സെബാ സ്റ്യന്‍ എംജി സര്‍വകലാശാലാ വൈസ് ചാന്‍സലറായി ചുമതലയേറ്റിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ചുമതലയേറ്റ ഉടന്‍ സര്‍വകലാശാ ല-സര്‍ക്കാര്‍ ബന്ധങ്ങള്‍ ഊഷ്മളമാക്കാനും സര്‍ക്കാര്‍ ഗ്രാന്റ് പുനഃസ്ഥാപിക്കാനും ഇദ്ദേഹത്തിനു ക ഴിഞ്ഞു. അക്കാഡമിക് ഭരണവിഷയങ്ങളില്‍ കെട്ടിക്കിടന്ന 600ല്‍പരം ഫയലുകളില്‍ അടിയന്തരമായി ഇടപെട്ടു തീര്‍പ്പാക്കി. അര്‍ഹരായ അപേക്ഷകര്‍ക്കെല്ലാം ഗവേഷണ ഫെലോഷിപ്പ് അനുവദിച്ചു. മുടങ്ങിക്കിടന്നിരുന്ന കോളജ് അധ്യാപക നിയമന ഫയലുകള്‍ക്ക് അംഗീകാരം നല്‍കി.

പുതുപ്പള്ളി സൂപ്പര്‍ സ്പെ ഷാലിറ്റി ആശുപത്രിയുടെയും ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസേര്‍ ച്ചിന്റെയും വൈറോളജി, ഡ്രഗ് റി ക്കവറി വിഭാഗത്തിന്റെയും ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി. 28 കോടി ചെലവു വരുന്ന കണ്‍വേര്‍ജന്‍സ് അക്കാഡമിയ കോപ്ളക്സി ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തുടക്ക മിടാന്‍ സാധിച്ചു. ഇതു സില്‍വര്‍ ജൂബിലി പരീക്ഷാഭവന്‍ കെട്ടിടമാണ്.

ഒരു വര്‍ഷം 12,000 ചോദ്യപേപ്പ റുകളിലായി നടത്തിയതും താളംതെറ്റിയിരുന്നതുമായ പരീക്ഷക ളെല്ലാം സമയബന്ധിതമാക്കി മാറ്റു ന്നതു വലിയ വെല്ലുവിളിയായിരുന്നു. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പു കള്‍ കാര്യക്ഷമമാക്കാന്‍ മോണിറ്റിംഗ് സംവി ധാനം ഏര്‍പ്പെടുത്തി.

ഡിഗ്രി ഫയലുകളെല്ലാം 24 മണിക്കൂറിനുള്ളില്‍ ഒപ്പിടുന്ന രീതിയില്‍ വി സിയുടെ ഓ ഫീസ് പ്രവര്‍ത്തന പ്രക്രിയ പുനഃക്രമീകരിച്ചു. ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ 100ല്‍പരം സുരക്ഷാ ക വചങ്ങളുള്ള ഹോളോഗ്രാം പതിപ്പിക്കാനും നടപടിയായി.

മുടങ്ങിക്കിടന്നിരുന്ന പിഎച്ച്ഡി കോഴ്സ് വര്‍ക്ക് പരീക്ഷകള്‍ കുറ്റ മറ്റ രീതിയില്‍ ഫെബ്രുവരിയില്‍ നടത്തി. യുജിസി നിഷ്കര്‍ഷിച്ച പ്രകാരമുള്ള കോഴ്സ് വര്‍ക്കിനുള്ള ചട്ടങ്ങളും പാഠ്യപദ്ധതിയും മാതൃകാചോദ്യങ്ങളും റിസേര്‍ച്ച് ഡയറക്ടറുടെ സഹായത്തോടെ തയാറാക്കി. ബിരുദ, ബിരുദാനന്തര കോഴ്സുകളുടെയും സിലബസ് ഒരു വര്‍ഷത്തിനുള്ളില്‍ പരിഷ്കരിക്കാന്‍ കഴിഞ്ഞു.


ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കു രൂപം നല്‍കാന്‍ സാധിച്ചു. നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി, ഗാന്ധി യന്‍ ഫിലോസഫി, എന്‍വയണ്‍മെന്റല്‍ സയന്‍സസ് എന്നീ വിഷയങ്ങളിലാണ് തുടക്കത്തില്‍ കോഴ്സുകള്‍ തുടങ്ങുന്നത്. ടെക്നോ ളജി ബിസിനസ് ഇന്‍ക്യുബേഷന് ഒരു കോടിയുടെ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയി ലാണ്. വിദ്യാര്‍ഥികളുടെ ചികിത്സ സഹായപരിധി ഒരു ലക്ഷം രൂ പയാക്കി. എല്ലാ വിദ്യാര്‍ഥികള്‍ക്കും അപകട ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി. കലാകായിക സ്കോളര്‍ഷിപ്പ് തുക ഇരട്ടിയാക്കി. വിദ്യാര്‍ഥികളുടെ അക്കാഡമിക് രേഖകളും ഇതര സാക്ഷ്യപത്രങ്ങള്‍ക്കും ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം തുടങ്ങി. പേപ്പര്‍ രഹിത ഓഫീസിലേക്കു താമസിയാതെ സര്‍വകലാശാല മാറും. സര്‍വകലാശാലയെ, എല്ലാ കോളജുകളുമായും ഡെഡിക്കേറ്റഡ് നെറ്റ് വര്‍ക്ക് വഴി ബന്ധപ്പെടുത്തും. 7,500 ഓണ്‍ലൈന്‍ ജേര്‍ണലുകള്‍ ഉള്‍പ്പെടെ യുള്ള സര്‍വകലാശാലാ ലൈബ്രറി സൌകര്യം എല്ലാ കലാലയങ്ങളിലും ഇതുവഴി എത്തിക്കാനാകും.

2015 ആദ്യം നടക്കുന്ന നാക് അക്രഡിറ്റേഷന്‍ പ്രക്രിയയെ തുടര്‍ന്നു യൂണിവേഴ്സിറ്റി വിത്ത് പൊട്ടന്‍ ഷല്‍ ഫോര്‍ എക്സലന്‍സ് എന്ന കടമ്പ കടക്കാനുള്ള നടപടിക്കും തുടക്കമായി. എല്ലാ തലങ്ങളിലുമു ള്ള ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം ആരംഭിച്ചു കഴിഞ്ഞെന്നും ഡോ.ബാബു സെബാസ്റ്യന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.