റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപരം: കഴിഞ്ഞവര്‍ഷം സംസ്ഥാനത്തു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത് 58 സ്ത്രീകള്‍. തിരുവനന്തപുരം ജില്ലയിലും എറണാകുളം ജില്ലയിലുമാണ് ഏറ്റവുമധികം സ്ത്രീകള്‍ കൊല്ലപ്പെട്ടത് ഒമ്പതുവീതം. കോഴിക്കോട് ജില്ലയില്‍ ആറും കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ അഞ്ചു വീതവും കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നാലു വീതവും സ്ത്രീകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുവെന്നു വനിതാ കമ്മീഷനില്‍ രജിസ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ വ്യക്തമാക്കുന്നു.
സ്ത്രീകളുടെ അസ്വാഭാവിക മരണത്തില്‍ സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതിയായി ലഭിച്ച കേസുകളുടെ കണക്കു മാത്രമാണിത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന എല്ലാ അക്രമങ്ങളും കൊലപാതകങ്ങളും വനിതാ കമ്മീഷനില്‍ പരാതിയായി എത്താറില്ല. പോലീസ് നേരിട്ട് അന്വേഷിക്കുന്ന കേസുകള്‍കൂടി പരിശോധിച്ചാല്‍ ദുരൂഹമരണങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കും.
കോട്ടയം ജില്ലയില്‍ കഴിഞ്ഞവര്‍ഷം മൂന്നു സ്ത്രീകളാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ രണ്ടുവീതം സ്ത്രീകള്‍ കൊല്ലപ്പെട്ടപ്പോള്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒരാള്‍ വീതം ഇത്തരത്തില്‍ കൊല്ലപ്പെട്ടുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ വര്‍ഷം കഴിഞ്ഞ 17 വരെ സംസ്ഥാനത്ത് 32 സ്ത്രീകളാണു ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. കോട്ടയം ജില്ലയിലാണ് ഏറ്റവുമധികം കേസുകള്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത്, എട്ട്. ഈ വര്‍ഷം തിരുവനന്തപുരത്ത് ആറും കണ്ണൂര്‍ ജില്ലയില്‍ നാലും കൊല്ലം, മലപ്പുറം ജില്ലകളില്‍ മൂന്നുവീതവും സ്ത്രീകള്‍ കൊല്ലപ്പെട്ടു. കോഴിക്കോട്ടും എറണാകുളത്തും രണ്ടു സ്ത്രീകള്‍ വീതം കൊല്ലപ്പെട്ടപ്പോള്‍ ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളില്‍ ഒരാള്‍ വീതം കൊല്ലപ്പെട്ടു.
2010 മുതല്‍ 2015 ഓഗസ്റ് 17 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ 443 സ്ത്രീകള്‍ ദുരൂഹമായി കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം കുറഞ്ഞതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.
2013ല്‍ സംസ്ഥാനത്തൊട്ടാകെ 73 സ്ത്രീകളാണു കൊല്ലപ്പെട്ടത്. തിരുവനന്തപുരത്താണ് ഏറ്റവുമധികം സ്ത്രീകള്‍ കൊല്ലപ്പെട്ടത്- 10 പേര്. 2012ലും ഏറ്റവും അധികം സ്ത്രീകള്‍ കൊല്ലപ്പെട്ടതു തിരുവനന്തപുരം ജില്ലയിലായിരുന്നു. 16 സ്ത്രീകളാണ് 2012ല്‍ ഇവിടെ കൊല്ലപ്പെട്ടത്. 2012ല്‍ ആകെ 67 സ്ത്രീകള്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടു.
2011ല്‍ 103 പേര് സംസ്ഥാനത്തു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. 2011ലും തിരുവനന്തപുരം ജില്ലയിലാണു കൂടുതല്‍ പേര് കൊല്ലപ്പെട്ടത്- 20 സ്ത്രീകള്‍. കൊല്ലത്ത് 15 സ്ത്രീകളും പാലക്കാട് 13 സ്ത്രീകളും 2011ല്‍ കൊല്ലപ്പെട്ടു. പത്തനംതിട്ട, ആലപ്പുഴ കോഴിക്കോട്-ആറ്, കോട്ടയം, എറണാകുളം-ഏഴ്, മലപ്പുറം, കണ്ണൂര്‍-അഞ്ച്, തൃശൂര്‍, കാസര്‍ഗോഡ്-നാല്. ഇടുക്കി-മൂന്ന്, വയനാട്-രണ്ട് എന്നിങ്ങനെ സ്ത്രീകള്‍ കൊല്ലപ്പെട്ടതായാണു കണക്ക്.
2010ല്‍ 110 സ്ത്രീകളാണു ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2010ലും തിരുവനന്തപുരം ജില്ലയില്‍ 20 സ്ത്രീകള്‍ കൊല്ലപ്പെട്ടു. മലപ്പുറത്തു കൊല്ലപ്പെട്ടതു 16 സ്ത്രീകള്‍. പാലക്കാട് 12ഉം ആലപ്പുഴയില്‍ 11ഉം കോട്ടയത്തും കോഴിക്കോടും ഒമ്പതും കൊല്ലത്ത് എട്ടും കണ്ണൂരില്‍ ഏഴും ഇടുക്കിയില്‍ അഞ്ചും എറണാകുളത്തും പത്തനംതിട്ടയിലും നാലും വയനാട് മൂന്നും തൃശൂരില്‍ രണ്ടും ദുരൂ ഹമരണങ്ങള് സംഭവിച്ചു.
2009ലാകട്ടെ 103 പേര് കൊല്ലപ്പെട്ടു. ആ വര്‍ഷവും ഏറ്റവുമധികം സ്ത്രീകള്‍ കൊല്ലപ്പെട്ടതു തലസ്ഥാന ജില്ലയിലാണ്, 13 പേര്. കോഴിക്കോട് 11ഉം ഇടുക്കിയില്‍ 10ഉം കൊല്ലത്ത് ഒമ്പതും പാലക്കാടും കണ്ണൂരും എട്ടും ആലപ്പുഴയിലും എറണാകുളത്തും ഏഴും പത്തനംതിട്ടയിലും കോട്ടയത്തും തൃശൂരും മലപ്പുറത്തും ആറും കാസര്‍ഗോഡ് നാലും വയനാട്ടില്‍ രണ്ടും സ്ത്രീകളാണ് ആ വര്‍ഷം കൊല്ലപ്പെട്ടത്.
പത്രവാര്‍ത്തയിലൂടെ ശ്രദ്ധയില്‍പ്പെടുന്ന ദുരൂഹമരണങ്ങളില്‍ വനിതാ കമ്മീഷന് സ്വമേധയാ ഇടപെടുകയും കേസെടുക്കുകയും ചെയ്യാറുണ്ട്. ഇതു പിന്നീട് പോലീസിനു കൈമാറും. ചില കേസുകളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിനോടു വനിതാ കമ്മീഷന് ശിപാര്‍ശ ചെയ്യാറുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.