എസ്എന്‍ഡിപി വേദിയില്‍ വെള്ളാപ്പള്ളിക്കു വി.എസിന്റെ രൂക്ഷവിമര്‍ശനം
Monday, August 31, 2015 12:51 AM IST
ആലപ്പുഴ/രാമങ്കരി: എസ്എന്‍ഡിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ടു പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ചു.

മാമ്പുഴക്കരിയില്‍ എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തില്‍ നടന്ന ശ്രീനാരായണഗുരുജയന്തി ആഘോഷവേദിയിലായിരുന്നു വിഎസിന്റെ കടുത്ത വിമര്‍ശനം. ഈ പരിപാടിയില്‍ വെള്ളാപ്പള്ളി പങ്കെടുക്കുമെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. സംഘാടകര്‍ക്കുണ്ടായ ആശയക്കുഴപ്പം മൂലമാണ് വെള്ളാപ്പള്ളി എത്തുമെന്നു പ്രചാരണമുണ്ടായതെന്നു പിന്നീടു തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.

ശ്രീനാരായണ ഗുരുവിനെ ഈഴവസന്യാസി മാത്രമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് വി.എസ് വിമര്‍ശിച്ചത്. അതേസമയം, ശ്രീനാരായണഗുരു ഈഴവ സന്യാ സി തന്നെയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പിന്നീടു മറുപടി പറഞ്ഞു. ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണു വെള്ളാപ്പള്ളി വി.എസിനു മറുപടി നല്കിയത്. ഇതിനു മറുപടിയുമായി വീണ്ടും വി.എസ് രംഗ ത്തെത്തി. വെള്ളാപ്പള്ളി കോപിച്ചിട്ടു കാര്യമില്ലെന്നും ഗുരുവിനെ ഈഴവഗുരുവാക്കുന്നതു ചരിത്രനിഷേധമാണെന്നുമായിരുന്നു വി.എസിന്റെ മറുപടി. ഗുരുദേവ ദര്‍ശനങ്ങള്‍ വായിക്കുന്നതു വെള്ളാപ്പള്ളിക്കു ഗുണം ചെയ്യും. ഗുരുദേവ ദര്‍ശനങ്ങള്‍ സംഘപരിവാറിന് അടിയറ വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചിലര്‍ ശ്രിനാരായണ ഗുരുവിനെ ഹിന്ദുസന്യാസിയായി മുദ്രകുത്തുമ്പോള്‍ മറ്റു ചിലര്‍ ഈഴവ സന്യാസിയാക്കി മാറ്റാനുള്ള ശ്രമത്തിലാണന്നായിരുന്നു പ്രതിപക്ഷ നേതാവ് മാമ്പുഴക്കരിയിലെ യോഗത്തില്‍ ആക്ഷേപമുന്നയിച്ചത്. ഇതിനെ രണ്ടിനെയും ചെറുത്തു തോല്‍പ്പിച്ചെങ്കില്‍ മാത്രമെ യഥാര്‍ഥ ശ്രീനാരായണ ഗുരുവിനെ വീണ്െടടുക്കാനാകൂ. മനുഷ്യനന്മയിലൂന്നിയ മാനവികതയാണു ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തിന്റെ കാതല്‍. ജാതിവ്യവസ്ഥയെ ഗുരു എതിര്‍ത്തതു ശാസ്ത്രീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ജാതിവ്യവസ്ഥയെ ഉന്മൂ ലനം ചെയ്യുന്ന കരുത്തുറ്റ കര്‍മങ്ങളാണു ഗുരു നിര്‍വഹിച്ചത്. അങ്ങനെയുളള ഗുരുവിനെ ഒരു പ്രത്യേക ജാതിയുടെ മതില്‍ക്കെട്ടിനുള്ളില്‍ കെട്ടിയിടാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. മതത്തെ ഉപയോഗിച്ചു ജനത്തെ തമ്മിലടിപ്പിക്കാനും അവരുടെ ചോര നക്കിക്കുടിക്കാനുമുള്ള ഇവരുടെ ശ്രമത്തിനിടയില്‍ നാരായണ ഗുരുവിന്റെ പേരും ദുര്‍വിനിയോഗം ചെയ്യപ്പെടുന്നു. ഇത്തരം പ്രതിലോമകരമായ പ്രവര്‍ത്തനത്തെ നാം ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു.


ശ്രീനാരായണഗുരു ഈഴവന്റെ ഗുരു ആണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ശിവഗിരി തീര്‍ഥാടനത്തിനു പോകുന്നതു ക്രൈ സ്തവനല്ല, ഈഴവനാണ്. വി.എസ് കല്യാണം കഴിച്ചതും മ ക്കളുടെ വിവാഹം കഴിപ്പിച്ചതും ജാതി നോക്കിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാലഘട്ടത്തിനനുസ രിച്ചു സിപിഎമ്മുകാര്‍ മാറിയില്ലെങ്കില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.