ഗൃഹനാഥന്‍ മരിച്ച നിലയില്‍
Sunday, August 30, 2015 12:53 AM IST
ചേര്‍ത്തല: ഗൃഹനാഥനെ വാടകവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്െടത്തി. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാംവാര്‍ഡ് കൊല്ലം അമരമിള കിഴക്കേതില്‍ ബാബു(58) ആണ് മരിച്ചത്. ഭാര്യയും രണ്ടുപെണ്‍മക്കളും രണ്ടുദിവസമായി പട്ടിണിയിലായതില്‍ മനംനൊന്താണ് തിരുവോണദിവസം ഇയാള്‍ മരിച്ചതെന്നു പറയുന്നു.

ബാബ ുവും സന്ധ്യയും വര്‍ഷങ്ങള്‍ക്കുമുമ്പാണ് കൊല്ലത്തുനിന്നും ചേര്‍ത്തല ഉളവയ്പില്‍ എത്തിയത്. 11 മാസങ്ങള്‍ക്കുമുമ്പാണ് പള്ളിപ്പുറത്ത് ഇവര്‍ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. തേവര്‍വട്ടം സ്കൂളില്‍ പത്തിലും നാലിലും പഠിക്കുന്ന രണ്ടുമക്കളും പഠനത്തില്‍ മുന്‍പന്തിയിലാണ്. തന്റെ മരണശേഷം മൃതദേഹം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കൊടുക്കണമെന്നായിരുന്നു ബാബുവിന്റെ ആഗ്രഹം. എന്നാല്‍ പോസ്റുമോര്‍ട്ടം നടത്തിയ മൃതദേഹം മെഡിക്കല്‍കോളജിലെ വിദ്യാര്‍ഥികള്‍ പഠനത്തിനായി ഏറ്റെടുക്കാറില്ലെന്ന് അറിഞ്ഞതോടെ ബാബുവിന്റെ സംസ്കാരം എവിടെ നടത്തുമെന്നറിയാതെ പോലീസ് കുഴങ്ങി. സംസ്കാരം നടത്തുന്നതിനായി ചേര്‍ത്തല പോലീസ് ബാബുവിന്റെയും ഭാര്യ സന്ധ്യയുടെയും ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും അവരും കൈയൊഴിഞ്ഞു.


തുടര്‍ന്ന് പഞ്ചായത്ത് അംഗം ജി.ഷൈജു, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശശികല എന്നിവരുടെ നേതൃത്വത്തില്‍ പള്ളിപ്പുറം പൊതുശ്മശാനത്തില്‍ സംസ്കാരം നടത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.