വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു
Sunday, August 30, 2015 12:51 AM IST
കടുത്തുരുത്തി: സ്വകാര്യബസും ഇന്നോവയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മൂന്നര വയസുകാരനുള്‍പ്പെടെ കുടുംബത്തിലെ ഏഴു പേര്‍ക്കു പരിക്കേറ്റു. തിരുവോണനാളില്‍ ബന്ധുവീട്ടിലേക്കു പോയവര്‍ സഞ്ചരിച്ച ഇന്നോവായാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം 5.10 ന് മുട്ടുചിറ പട്ടാളമുക്കിനു സമീപമാണ് അപകടം.

ഇന്നോവയിലെ യാത്രക്കാരിയായ കാണക്കാരി പാറപ്പുറം മാധവം വീട്ടില്‍ ചന്ദ്രമതി (80) ആണ് മരിച്ചത്. ഇവരുടെ മകന്‍ ഗോപിയുടെ ഭാര്യ സുഷമ (55), മകന്‍ മനേഷ് (റിനേഷ് - 35), ഗോപിയുടെ അനുജന്‍ ഷാജിയുടെ ഭാര്യ ബിന്ദു (44), ചന്ദ്രമതിയുടെ പേരക്കുട്ടികളായ ശില്പ (20), ശ്രുതി (18), ശ്രീക്കുട്ടി (16), മനേഷിന്റെ മകന്‍ അഭിനവ് (ശങ്കരന്‍കുട്ടി-മൂന്നര വയസ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


ബിന്ദുവിന്റെ വെള്ളൂരിലെ വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. ഇന്നോവായുടെ മുന്‍വശത്ത് ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു ചന്ദ്രമതി. പിറവത്തുനിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന ന്യൂഫാന്‍സി ബസുമായിട്ടാണ് ഇന്നോവ കൂട്ടിയിടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ബസിന്റെ മുന്‍വശ ത്തക്ക ് ഇന്നോവ ഇടിച്ചു കയറിയത്. കടുത്തുരുത്തി ഫയര്‍ഫോഴ്സ് തോട്ടുവായില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയിരുന്നതിനാല്‍ കോട്ടയത്തു നിന്നു ഫയര്‍ഫോഴ്സ് എത്തിയാണ് അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.