കഞ്ചാവുമായി രണ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍
കഞ്ചാവുമായി രണ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍
Sunday, August 30, 2015 12:50 AM IST
നെടുങ്കണ്ടം: ബോഡിമെട്ട് എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍. എറണാകുളം വറ്റില മുക്കുടുതൊണ്ടിയില്‍ ബാബു (20), തിട്ടയില്‍ രോഹിത് (19) എന്നിവരാണ് അറസ്റിലായത്. ഇവരില്‍നിന്നും 280 ഗ്രാം കഞ്ചാവ് കണ്െടടുത്തു.

ഓണാഘോഷത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറില്‍ എത്തിയ ഇവര്‍ കഞ്ചാവ് വാങ്ങുന്നതിനായി തമിഴ്നാട്ടിലെ ബോഡിയില്‍ എത്തുകയായിരുന്നു. ഇവിടെനിന്നും വാങ്ങിയ കഞ്ചാവ് റെയിന്‍കോട്ടില്‍ ഒളിപ്പിച്ച് ബൈക്കില്‍ കടത്തുന്നതിനിടെയാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച മോട്ടോര്‍ ബൈക്ക ും കസ്റഡിയില്‍ എടുത്തു. സ്ഥിരമായി കഞ്ച ാവ് ഉപയോഗിക്ക ുന്ന ഇവര്‍ സ്വന്തം ഉപ യോഗത്തിനായാണ് വാ ങ്ങിയതെന്ന് എക്സൈസ് അധികൃതര്‍ പറ ഞ്ഞു.


ബോഡിമെട്ട് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ എം.സി. അനില്‍, ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റിഗേഷന്‍ ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ എം.വി. പ്രമോദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എഫ്. ഷൈന്‍, ജി. ഷിജിന്‍, പി. ജോണ്‍സണ്‍ പി.എസ്. അന്‍ഷാജ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.