ജെസ്യൂട്ട് അലുംനി കോണ്‍ഗ്രസിനു തുടക്കമായി
Sunday, August 30, 2015 12:16 AM IST
കോഴിക്കോട്: സമൂഹത്തിന്റെ നിലനില്‍പിനു സഹജീവികളുടെ പരസ്പരമുള്ള സഹകരണവും പരി ഗണനയും സ്നേഹവും അത്യാവശ്യമാണെന്നും ന്യൂജനറേഷന്‍ അത്തരം ധാര്‍മിക മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത്.

കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ് കൂളില്‍ ആരംഭിച്ച പതിന്നാലാമത് ദക്ഷണ മേഖല ജസ്യൂട്ട്(ഈശോ സഭ) അലുംനി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂജനറേഷന്‍ കുട്ടികള്‍ കാര്യങ്ങളെല്ലാം വളരെ വേഗത്തിലാണു മുന്നോട്ടുകൊണ്ടുപോകുന്നത്. അവര്‍ പലപ്പോഴും പൈതൃകത്തിനും സംസ്കാരത്തിനും മൂല്യച്യുതി വരുത്തുന്ന പ്രവര്‍ത്തനങ്ങളാണു കാഴ്ചവയ്ക്കുന്നത്. ഈശോ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ വന്‍ മുന്നേറ്റങ്ങള്‍ക്കു വഴിവച്ചതായും അദ്ദേഹം പഠിച്ചതും വളര്‍ന്നതും ഇത്തരം സ്ഥാപനങ്ങളിലാണെന്നും ബിഷപ് അനുസ്മരിച്ചു.


ആയിരത്തോളം വിദ്യാര്‍ഥികളാണു ജസ്യൂട്ട് അലുംനി കോണ്‍ഗ്രസില്‍ പങ്കെടുത്തത്. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ് ക്കല്‍ അധ്യക്ഷത വഹിച്ചു. അ ലുംനി കോണ്‍ഗ്രസ് ചീഫ് കോ ഓ ര്‍ഡിനേറ്റര്‍ റവ.ഡോ.ജോസ് മാത്യു, ജനറല്‍ കണ്‍വീനര്‍ ജി. ഗില്‍ബര്‍ട്ട്, വെല്ലൂര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാന്‍സലര്‍ ഡോ. വിശ്വ നാഥന്‍, കേരള ജസ്യൂട്ട് പ്രൊവിന്‍ ഷ്യല്‍ റവ. ഡോ. എം.കെ. ജോര്‍ജ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.മൈക്കിള്‍ തരകന്‍, ജെഎഎഐ ദക്ഷിണ മേഖല സെക്രട്ടറി സെന്തില്‍ കുമാര്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ടി. ജയരാജ്, ഡോ. ബിന്ദു, മെറില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നിലവിലെ വിദ്യാഭ്യാസ മേഖലയില്‍ ജെസ്യൂട്ട് അലുംനിയുടെ പ്രസക്തി എന്ന വിഷയത്തില്‍ ഡോ.വിശ്വനാഥന്‍, ഡോ.മൈക്കിള്‍ തരകന്‍ എന്നിവര്‍ ക്ളാസെടുത്തു. ജസ്യൂട്ട് അലുംനി കോണ്‍ഗ്രസ് ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.