പട്ടയമാമാങ്കം ധൂര്‍ത്തടിച്ചതു മൂന്നുകോടി രൂപ: ഹൈറേഞ്ച് സംരക്ഷണസമിതി
പട്ടയമാമാങ്കം ധൂര്‍ത്തടിച്ചതു മൂന്നുകോടി രൂപ: ഹൈറേഞ്ച് സംരക്ഷണസമിതി
Friday, August 28, 2015 12:35 AM IST
ചെറുതോണി: കഴിഞ്ഞദിവസം ഇടുക്കിയില്‍ നടന്ന പട്ടയമാമാങ്കത്തിനു ധൂര്‍ത്തടിച്ചതു മൂന്നുകോടി രൂപയാണെന്നു ഹൈറേഞ്ച് സം രക്ഷണസമിതി ജനറല്‍ കണ്‍വീ നര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍. പട്ടയ ഉത്തരവിലെ സങ്കീ ര്‍ണതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെറുതോണിയില്‍ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഏകദിന ഉപവാസ സത്യഗ്ര ഹസമരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

1964-ലെ റൂള്‍ പ്രകാരം വിതരണംചെയ്യുന്ന പട്ടയങ്ങള്‍ക്ക് 16 ഉപാധികളാണുള്ളത്. ഇതില്‍ പലതും പട്ട യത്തിന്റെ നിയമസാധുത നഷ്ടപ്പെ ടുത്തുന്നതാണ്. പത്തുചെയിന്‍ പ്ര ദേശത്തും സെറ്റില്‍മെന്റ് പ്രദേ ശത്തും ഷോപ് സൈറ്റുകള്‍ക്കും പട്ടയം നല്‍കുന്നതിന് വ്യക്തമായ ഉത്തരവുകള്‍ ഇറക്കിയിട്ടില്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്ര മം സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉപേക്ഷിക്കണമെന്നും ഫാ. കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു.

രാവിലെ പത്തിന് ആരംഭിച്ച ഉപവാസ സമരം സെന്റര്‍ ഫോര്‍ ക ണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ മാനേ ജിംഗ് ട്രസ്റി ഡിജോ കാപ്പന്‍ ഉദ് ഘാടനംചെയ്തു. ജനങ്ങളുടെ നി കുതിപ്പണം സര്‍ക്കാര്‍ ജീവനക്കാ രുടെ ശമ്പളത്തിനും പെന്‍ഷനുംവേണ്ടി മാത്രമായി ചെലവഴിക്കപ്പെടുന്ന സ്ഥിതി ആശാവഹമല്ലെന്ന് ഡിജോ കാപ്പന്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. ആകെ നികുതി വരുമാനത്തിന്റെ മൂന്നുശതമാനം മാത്രം സംഭാ വനചെയ്യുന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും പെന്‍ഷനുമായി സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളു ടെയും നികുതിപണം ഉപയോഗി ക്കുകയാണ്.


വര്‍ഷങ്ങളായി മുപ്പതിനായി രത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിചെയ്യാതെ സെക്രട്ടേറിയ റ്റിലും പരിസരങ്ങളിലുമായി കറ ങ്ങിനടക്കുകയാണ്. പാറശാല, കാ സര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ നിയമിച്ചിരിക്കുന്ന ജീവനക്കാരാണിവര്‍. ഇവര്‍ക്കുപകരം ദിവസവേതനത്തില്‍ ജോലിക്കാരെ നിയോഗിച്ചാണ് ജോലി നടത്തുന്നത്. കര്‍ഷകരെ സഹായിക്കാന്‍ ബജറ്റില്‍ നീ ക്കിവച്ച 300 കോടി രൂപയും സര്‍ ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ വകമാറ്റിയിരിക്കുകയാണ് - ഡിജോ കാപ്പന്‍ പറഞ്ഞു.

സമരത്തില്‍ സമിതി രക്ഷാധികാരികളായ സി.കെ. മോഹനന്‍, കെ.കെ. ദേവസ്യ, നേതാക്കളായ ജോസഫ് കുഴിപ്പള്ളില്‍, സാബു പ്ളാത്തോട്ടാനി, ബിനു പുന്നയാര്‍, ജോമോന്‍ കിഴക്കേക്കര, മാത്യു മാവുങ്കല്‍, യൂസഫ് മൌലവി, സാജന്‍ കുന്നേല്‍, മേരി അഗസ്റിന്‍, മാത്യു കുഞ്ചിറക്കാട്ട്, രാജു കണ്ടത്തിന്‍കര, അഗസ്റിന്‍ കൂനംപാറ, സാജന്‍ പാറത്തോട് എന്നിവര്‍ പ്രസം ഗിച്ചു. സമാപനസമ്മേളനം ജോ യ്സ് ജോര്‍ജ് എംപി ഉദ്ഘാടനംചെയ്തു. സമിതി രക്ഷാധികാരി ആര്‍. മണിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.