സ്വകാര്യബസ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പായി
Friday, August 28, 2015 12:12 AM IST
കോട്ടയം: കോട്ടയം ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം ജില്ലാകളക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ 550 രൂപ വര്‍ധിപ്പിച്ച് നല്‍കും. യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ടി.എം. മാത്യു, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് വി.ഡി. പ്രസന്നന്‍, സെക്രട്ടറി ജോയി, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.ജെ. ജോസഫ്, സെക്രട്ടറി കെ.എസ്. സുരേഷ്, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.