ഭൂനികുതി വര്‍ധന: രണ്ട് ഹെക്ടര്‍ വരെയുള്ള കൃഷിഭൂമി ഒഴിവാക്കി
Friday, August 28, 2015 1:21 AM IST
തിരുവനന്തപുരം: 2014 ഓഗസ്റില്‍ വരുത്തിയ ഭൂനികുതി വര്‍ധനയില്‍നിന്നു രണ്ട് ഹെക്ടര്‍വരെ കൃഷി ഭൂമിയുള്ള കര്‍ഷകരെ ഒഴിവാക്കിയതായി മന്ത്രി കെ.എം. മാണി തിരുവനന്തപുരത്ത് അറിയിച്ചു. ഇവര്‍ മുമ്പുള്ള നിരക്കില്‍ നികുതി നല്‍കിയാല്‍ മതി. നിയമസഭയില്‍ സബ്മിഷന് ഇതു സംബന്ധിച്ച് മന്ത്രി ഉറപ്പുനല്‍കിയിരുന്നു.

ആവശ്യമായ നിയമഭേദഗതിക്കായി മന്ത്രിസഭയും നിയമമന്ത്രി കെ.എം. മാണിയെ ചുമതലപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുമായും വിഷയം ചര്‍ച്ച ചെയ്തതായി മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.