കുട്ടികള്‍ക്ക് ആശ്വാസമായി, സാന്ത്വനമായി...
കുട്ടികള്‍ക്ക് ആശ്വാസമായി, സാന്ത്വനമായി...
Friday, August 28, 2015 1:37 AM IST
എല്ലാവിധത്തിലും കുട്ടികള്‍ക്കു പ്രകാശം പകരുന്ന ഒരു വെള്ളിനക്ഷ ത്രമായിരുന്നു വിശുദ്ധ എവുപ്രാസ്യമ്മ. കൊച്ചുകുട്ടികള്‍ക്ക് ഈ നക്ഷത്രശോഭ വാത്സല്യത്തിന്റെ തൂവല്‍സ്പര്‍ശമായി മാറി. അവരുടെ മനസ്സുകളെ അവള്‍ വേഗത്തില്‍ ആകര്‍ഷിച്ചു. കൊച്ചുകൊച്ചുപ്രാര്‍ഥനകളും ആശ്വാസവചനങ്ങളും കുഞ്ഞുങ്ങളുടെ ഹൃദയത്തിലെ നൊമ്പരപ്പാടുകളില്‍ ആശ്വാസത്തി ന്റെയും സൌഖ്യത്തിന്റെയും സ്നേഹതൈലം പകര്‍ന്നു.സുകൃതജപങ്ങളി ലൂടെ പ്രാര്‍ഥിക്കാന്‍ കുട്ടികളെ അമ്മ പഠിപ്പിച്ചിരുന്നു. പരീക്ഷയടുക്കുമ്പോള്‍ അവര്‍ അമ്മയുടെ ചുറ്റും ഓടിക്കൂടും.എങ്ങനേയും പരീക്ഷയില്‍ ജയിക്ക ണം. അതിനുവേണ്ടി പ്രാര്‍ഥിക്കണം. അമ്മ പ്രാര്‍ഥിച്ചാല്‍ ജയിക്കു മെന്നു കുട്ടികള്‍ക്ക് ഉറപ്പാണ്. ഇങ്ങനെ എവുപ്രാസ്യമ്മയുടെ അടുത്തുവരുന്ന കുട്ടികള്‍ക്കു വേണ്ടി തന്റെ ദിവ്യമണവാളനോട് പ്രാര്‍ഥിക്കും. കണ്ടില്ലേ, ആ കുട്ടികളുടെ വിശ്വാസം. അവരെ നിരാശപ്പെടുത്തരുത്ട്ടോ.

ഒരിക്കല്‍ മേരി എന്ന പെണ്‍കുട്ടി കൂട്ടുകാരികളുമൊത്ത് മഠത്തില്‍ വന്ന് പിറ്റേന്നു നടക്കുന്ന പരീക്ഷയില്‍ ജയിക്കാന്‍ പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ടു. ആദ്യമായിട്ടാണ് മേരി അമ്മയെ കാണുന്നത്. എല്ലാവരെയും പ്രാര്‍ഥിച്ചനുഗ്രഹിച്ചശേഷം മേരിയെ വിളിച്ച് അമ്മ പറഞ്ഞു. ഈശോ കൂഞ്ഞിനെ ഒത്തിരി അനുഗ്രഹിക്കുന്നുണ്ട്. കുഞ്ഞിന്റെ ജീവി തത്തില്‍ അനുവദിക്കുന്നതെല്ലാം നന്മയ്ക്കാണ്. മോള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട്. അന്നുരാത്രി മേരിയുടെ അമ്മ ഹൃദ്രോഗം മൂലം മരിച്ചു. ഹൃദയം തകര്‍ന്ന് തന്റെ അമ്മയെനോക്കി നിന്നപ്പോ ഴാണ് എവുപ്രാസ്യമ്മയുടെ വാക്കുകളുടെ പൊരുള്‍ അവള്‍ക്ക് മനസ്സിലായത്. മേരിയുടെ തീരാദു:ഖത്തില്‍ എവുപ്രാസ്യമ്മ വലിയൊരു തണലായി. കുട്ടികള്‍ക്ക് വിശ്വാസവും വിശുദ്ധിയും പകര്‍ന്നുകൊടുക്കുകയും ആശ്വാസത്തിന്റെ കുളിര്‍മഴയായി അവരിലേക്ക് പെയ്തിറങ്ങുകയും ചെയ്ത ഈ സുകൃതജീവിതം ഇന്നും മാതൃകയും പ്രചോദനവും ആണ്.


തയാറാക്കിയത്: സിസ്റര്‍ ലെയോണില സിഎംസി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.