അധ്യാപക പാക്കേജ് സ്റേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: കെപിഎസ്ടിയു
Friday, August 28, 2015 1:33 AM IST
ചങ്ങനാശേരി: അധ്യാപക പാക്കേജ് ഹൈക്കോടതി സ്റേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെപിഎസ്ടി യുണിയന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഓണത്തിനെങ്കിലും ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അധ്യാപക പാക്കേജിനെ സ്വാഗതം ചെയ്ത ആയിരക്കണക്കിന് അധ്യാപകരുടെ പ്രതീക്ഷയാണ് സ്റേ വന്നതോടെ തകര്‍ന്നതെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് സാബു മാത്യു അധ്യക്ഷത വഹിച്ചു. പി. സുരേഷ്, പി.ജെ. ആന്റണി, സിറിള്‍ പൊടിപ്പാറ, ജോണ്‍സണ്‍ ജോസഫ്, തോമസ് മാത്യു, എബിസണ്‍ കെ. ഏബ്രഹാം, ഗ്രേസിമോള്‍ മാത്യു, ആര്‍. രാജേഷ്, പി. പ്രദീപ്, ബിനു സോമന്‍, സി. സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.