ഓണാശംസകള്‍നേര്‍ന്നു
Friday, August 28, 2015 1:30 AM IST
തിരുവനന്തപുരം: എല്ലാ കേരളീയര്‍ക്കും ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കും ഗവര്‍ണര്‍ ജസ്റീസ് പി.സദാശിവം ഓണാശംസകള്‍ നേര്‍ന്നു. കേരളത്തിന്റെ ദേശീയോത്സവമായ ഓണം ~ഒരു ദേശത്തിന്റെയും ജനതയുടെയും ജാതിക്കും വര്‍ഗത്തിനുമതീയമായ നിത്യഹരിത സ്മരണകളെയാണ് പ്രതിനിധീകരിക്കുന്നത്.

ഓണം ഒരേയവസരത്തില്‍ സുവര്‍ണമായ ഭൂതകാലത്തിന്റെയും സമൃദ്ധമായ ഭാവിയിലേക്കുള്ള പ്രചോദനകരമായ അഭിലാഷത്തിന്റെയും ഓര്‍മപ്പെടുത്തലാണ്. ലോകത്തെവിടെയുമുള്ള മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ ഉത്സവമാഘോഷിക്കുന്നു. ഓണത്തിന്റെ ആഹ്ളാദാഘോഷങ്ങളില്‍ ഞാനും പങ്കുചേരുന്നു-ഗവര്‍ണര്‍ ആശംസിക്കുന്നു.


കോടിയേരിയുടെ ആശംസ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. സമത്വ സുന്ദരമായ ലോകം എന്ന ആശയമാണ് ഐതിഹ്യങ്ങളുടെ മറകളെല്ലാം നീക്കിയാല്‍ ഇതു മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇടതുപക്ഷ മനസുള്ള കേരളീയരെ ഓണം ആഹ്ളാദത്തില്‍ ആറാടിക്കുന്നു. ഇതിലെ മുനുഷ്യസ്നേഹപരവും കൂട്ടായ്മയുടെയും സൌഹൃദത്തിന്റെയും തലങ്ങളെ കൂടുതല്‍ വികസിപ്പിച്ചു മുന്നോട്ടുപോകാന്‍ നമുക്കു കഴിയണമെന്നും കോടിയേരി സന്ദേശത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.