കാരണക്കോടത്ത് 30 മെത്രാന്മാരെത്തും; മൈക്രോഫിനാന്‍സ് ഓഫീസ് ഉദ്ഘാടനം ഇന്ന്
Friday, August 28, 2015 1:24 AM IST
കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ആരംഭിക്കുന്ന ആത്മമിത്രം മൈക്രോ ഫിനാന്‍സ് പദ്ധതിക്കായി എറണാകുളം കാരണക്കോടം സെന്റ് ജൂഡ് പള്ളിയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ഓഫീസിന്റെ ഉദ്ഘാടനം ഇന്നു നടക്കും. സീറോ മലബാര്‍ സഭയിലെ മുപ്പതു മെത്രാന്മാരുടെ സാന്നിധ്യത്തിലാണു ഓഫീസിന്റെ ആശീര്‍വാദ കര്‍മവും ഉദ്ഘാടനവും.

വൈകിട്ട് ഏഴിനു കാരണക്കോടം പള്ളിയിലെത്തുന്ന മെത്രാന്മാരുടെ സംഘത്തെ വികാരിയും കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത ഡയറക്ടറുമായ ഫാ.സെബാസ്റ്യന്‍ ഊരക്കാടനും ഇടവകാംഗങ്ങളും ചേര്‍ന്നു സ്വീകരിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ആശീര്‍വാദകര്‍മം നടക്കുന്നത്. തുടര്‍ന്നുള്ള പൊതുസമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് ഉദ്ഘാടനംചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും.


എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുള്‍പ്പെടെ മുപ്പതു മെത്രാന്മാര്‍, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, പ്രസിഡന്റ് വി.വി. അഗസ്റിന്‍, ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയന്നിലം, അതിരൂപത ഡയറക്ടര്‍ ഫാ.സെബാസ്റ്യന്‍ ഊരക്കാടന്‍, പ്രസിഡന്റ് സെബാസ്റ്യന്‍ വടശേരി, ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് മൂലന്‍, ട്രഷറര്‍ ഡെന്നി തോമസ്, സംസ്ഥാന, രൂപത ഭാരവാഹികള്‍, ഇടവക കൈക്കാരന്മാരായ ജോണ്‍ വൈപ്പശേരി, ജോസ് മാഞ്ഞാങ്ങ, ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.