വി. ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു
Wednesday, August 5, 2015 12:43 AM IST
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് ഇന്‍വസ്റിഗേഷന്‍ ഓഫീസറായി എസ്പി വി. ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു. സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ വിയോജിപ്പ് മറികടന്നാണു സര്‍ക്കാര്‍ നിയമന ഉത്തരവിറക്കിയത്.

പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലായിരുന്ന ഗോപാലകൃഷ്ണനും പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്തുമായി ഉണ്ടായ വാക്കേറ്റം കൈയാങ്കളിയോളമെത്തിയ വിവാദങ്ങള്‍ക്കിടെയാണു സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇരുവര്‍ക്കുമെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര വകുപ്പു സെക്രട്ടറി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.