കാറില്‍ കടത്തിയ മൂന്നുകിലോ സ്വര്‍ണവും 1.10 കോടി രൂപയും പിടികൂടി
Wednesday, August 5, 2015 12:40 AM IST
ഇരിട്ടി: കാറില്‍ രഹസ്യ അറയിലാക്കി കടത്തുകയായിരുന്ന സ്വര്‍ണവും പണവും ഇരിട്ടിയില്‍ പോലീസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ അറസ്റ് ചെയ്തു. സ്വിഫ്റ്റ് ഡിസൈര്‍ കാറില്‍ കടത്തുകയായിരുന്ന മൂന്നു കിലോ സ്വര്‍ണവും 1.10 കോടി രൂപയുമാണു പോലീസ് പിടികൂടിയത്.

വടകരയില്‍ താമസിക്കുന്ന മഹാരാഷ്ട്രയിലെ സാംഗ്ളി സ്വദേശികളായ മന്‍സൂര്‍ ഇല്ലാഹി (26), കിരണ്‍ വസന്ത് (23) എന്നിവരെയാണ് അറസ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ ഇരിട്ടി പയഞ്ചേരിമുക്കില്‍ നടന്ന വാഹനപരിശോധനയ്ക്കിടെയാണു സംഘം പിടിയിലായത്. ബിസ്കറ്റ് രൂപത്തിലായിരുന്നു സ്വര്‍ണം.ഫ്ളൈയിംഗ് സ്ക്വാഡ് എസ്ഐ സുധാകരന്‍ വെള്ളുവയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയ്ക്കിടെ ഇവര്‍ വ്യക്തമായ മറുപടി നല്‍കാതെ പരുങ്ങിയതോടെ ഇരിട്ടി ഡിവൈഎസ്പി പി. സുകുമാരനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു സ്ഥലത്തിെയ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണു കാറില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും കണ്െടത്തിയത്.


മന്‍സൂര്‍ ഇല്ലാഹിയുടെ അരയിലെ ബെല്‍റ്റില്‍ പ്രത്യേക അറകളിലായാണു രണ്ടുകിലോ സ്വര്‍ണം സൂക്ഷിച്ചിരുന്നത്. കാറിന്റെ പിന്‍സീറ്റിനു മധ്യത്തിലായി പ്രത്യേകം നിര്‍മിച്ച രഹസ്യഅറയില്‍ നിന്നും ഒരുകോടി പത്തുലക്ഷം രൂപയും ഒരുകിലോ സ്വര്‍ണവും കണ്െടത്തി.

മൈസൂരുവില്‍നിന്നു കണ്ണൂരിലെ ജ്വല്ലറികള്‍ക്കുവേണ്ടി കൊണ്ടുവന്നതാണു സ്വര്‍ണമെന്ന് ഇവര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികളെ മട്ടന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇരിട്ടി സിഐ വി.വി. മനോജ്, എസ്ഐ കെ. സുധീര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോഷി, ഉദയകുമാര്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.