വിവാഹമുറപ്പിച്ച യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേര്‍ കൂടി അറസ്റില്‍
Wednesday, August 5, 2015 12:39 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളം റോഡില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെക്കൂടി നെടുമ്പാശേരി പോലീസ് അറസ്റു ചെയ്തു.

ചാലക്കുടി വി.ആര്‍. പുരത്ത് താമസിക്കുന്ന മാളിയേക്കല്‍ വീട്ടില്‍ ഡിനു (32), വെട്ടിയാട്ടില്‍ ലതീഷ് (31), ചിറ്റേത്തറ നിതിന്‍ (26) എന്നിവരാണു പിടിയിലായത്. വാഹനം ക്രമീകരിച്ചു കൊടുത്തവരാണ് ഇവര്‍. മറ്റൊരു പ്രതിയായ ആന്റണിയെ പിടികിട്ടാനുണ്ട്.

യുവതിയെ തട്ടിക്കൊണ്ടുപോയ രാത്രിയില്‍ തന്നെ മുന്‍ കാമുകന്‍ മാര്‍ട്ടിന്‍, ഷോണ്‍, അഖില്‍ എന്നിവരെ അറസ്റു ചെയ്തിരുന്നു. അമേരിക്കയിലെ ടെക്സസില്‍നിന്ന് ഇക്കഴിഞ്ഞ രണ്ടിനു രാത്രി 9.30നു കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. ഈ മാസം 13ന് ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.


വിമാനത്താവളം റോഡില്‍വച്ച് രാത്രി 10.30ന് പൂര്‍വകാമുകനും ഒരു സംഘം ഗുണ്ടകളും ചേര്‍ന്ന് ഇവരുടെ കാര്‍ തടഞ്ഞുനിര്‍ത്തി യുവതിയെ ബലമായി പിടിച്ച് അവരുടെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പുലര്‍ച്ചെ മൂന്നോടെ യുവതിയെയും സംഘത്തില്‍പ്പെട്ട രണ്ടുപേരെയും അറസ്റുചെയ്തു.

മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് മാര്‍ട്ടിന്‍ മൊഴി നല്‍കി. എന്നാല്‍ യുവതി ഇത് നിഷേധിച്ചു. ഡിവൈഎസ്പി പി.പി.ഷംസ്, സി ഐ എം.കെ. മുരളി, എസ്ഐ ടി.എ. ബഷീര്‍ എന്നിവരടങ്ങുന്ന സം ഘമാണ് കേസ് അന്വേഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.