ചങ്ങനാശേരിയില്‍ കാമറാക്കടയിലെ മോഷണം: രണ്ട് പ്ളസ്ടു വിദ്യാര്‍ഥികള്‍ അറസ്റില്‍
Wednesday, August 5, 2015 12:35 AM IST
ചങ്ങനാശേരി: അരമനപ്പടിയിലുള്ള വീനസ് ഫോട്ടോ വേള്‍ഡ് സ്ഥാപനത്തില്‍നിന്നു 12 ലക്ഷം രൂപ വിലവരുന്ന കാമറകളും ലെന്‍സുകളും മോഷണംപോയ കേസില്‍ മല്ലപ്പള്ളി സ്വദേശികളായ രണ്ട് പ്ളസ് ടു വിദ്യാര്‍ഥികള്‍ അറസ്റിലായി. ചങ്ങനാശേരി ഡിവൈഎസ ്പി കെ. ശ്രീകുമാര്‍, സിഐ വി.എ. നിഷാദ്മോന്‍, ഷാഡോ പോലീസ് ടീമംഗങ്ങളായ എഎസ്ഐ കെ. കെ. റജി, പ്രദീപ് ലാല്‍, കുര്യാക്കോസ്, സിബിച്ചന്‍ ജോസ ഫ്, രമേശ്കുമാര്‍, കെ.വി. പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘത്തെ അറസ്റ് ചെയ്തത്.

സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ജൂണ്‍ മൂന്നിനു രാത്രിയാണ് തോട്ടയ്ക്കാട് സ്വദേശി സാം സക്കറിയയുടെ ഉടമസ്ഥതയിലുള്ള കാമറാ വില്പ നശാലയില്‍ മോഷണം നടന്നത്. പ്രഫഷണല്‍ മോഷ്ടാക്കളാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി പോലീസ് അന്വേഷണം നടത്തിയിട്ടും ഒരു വിവരവും ലഭിക്കാതിരിക്കുകയായിരുന്നു. 17 വയസുള്ള ഒരു വിദ്യാര്‍ഥിയുടെ കൈവശം വിലപ്പിടിപ്പുള്ള കാമറയുള്ളതായും ഇയാള്‍ കാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതായും പോലീസിനു ലഭിച്ച രഹസ്യവിവരമാണ് കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്.പിന്നീട് മല്ലപ്പള്ളി, പത്തനംതിട്ട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

അറസ്റിലായ സംഘത്തിലെ ഒരു വിദ്യാര്‍ഥി സുഹൃത്തായ ഫോട്ടോഗ്രാഫര്‍ക്കൊപ്പം അരമനപ്പടിയിലെ കാമറ കടയിലെത്തി ലെന്‍സ് വാങ്ങിയിരുന്നു. അന്നുമുതല്‍ കാമറ മോഷ്ടിക്കണമെന്ന ആഗ്രഹം ഇയാളുടെ മനസിലുണ്ടായി. ഇതിനായി സുഹൃത്തായ വിദ്യാര്‍ഥിയെകൂടി മോഷണത്തിനായി കൂട്ടുപിടിക്കുകയായിരുന്നു. ഇവരിലൊരാളു ടെ പിതാവിന്റെ കാറിന്റെ ജാക്കിയും മറ്റൊരു സ്ഥലത്തുനിന്നും ചുറ്റിക യും ആക്സോ ബ്ളേഡും ഇവര്‍ സംഘടിപ്പിച്ചു.അരമനപ്പടിയിലുള്ള കടയുടെ സമീപത്തെത്തി. മതില്‍ചാടികടന്ന് കാമറ കടയുടെ മുകളിലത്തെ നിലയിലെത്തി ജാക്കി ഉപയോഗിച്ച് ഷട്ടര്‍ ഉയര്‍ത്തിയശേഷം സ്ക്രൂ അഴിച്ച് ഡോര്‍ ഇളക്കി മാറ്റിയാണ് ഇവര്‍ കടയ്ക്കുള്ളില്‍ കട ന്നത്. ഷെല്‍ഫില്‍ വച്ചിരുന്ന വിലപ്പിടിപ്പുള്ള ഏഴ് കാമറകള്‍, നാല് ലെന്‍സുകള്‍, മെമ്മറി കാര്‍ഡുകള്‍, ഐപാഡുകള്‍ എന്നിവ മോഷ്ടിച്ച് കടയില്‍നിന്നും എടുത്ത ബാഗിനുള്ളിലാക്കി മടങ്ങുകയായിരുന്നു.


1.75ലക്ഷം രൂപ വിലയുള്ള ഒരു കാമറ പത്തനംതിട്ടയിലുള്ള ഫോട്ടോഗ്രാഫര്‍ക്കു 77,000 രൂപയ്ക്ക് വിറ്റു. ഒരെണ്ണം വെണ്ണിക്കുളത്തും മറ്റൊരെണ്ണം എറണാകുളത്തുമുള്ള ഓരോരുത്തര്‍ക്കു വിറ്റു. പിന്നീട് പണം നല്‍കാമെന്ന ഉറപ്പിലാണ് ഇവര്‍ക്ക് കാമറ വിറ്റത്. ഇവരുടെ വീടുകളില്‍നിന്നും ഈ കാമറകളും വിറ്റ കാമറകളും ഉള്‍പ്പെടെ ഏഴു കാമറകളും മറ്റ് സാധന സാമുഗ്രികളും കസ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.