ഡോ. അംബേദ്കര്‍ മെരിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Tuesday, August 4, 2015 12:48 AM IST
തിരുവനന്തപുരം: ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സ്റ്റഡീസ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രങ്ങളില്‍ എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. പൊതുവിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ഉം പട്ടികവിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ 5 എ പ്ളസിനു മുകളിലും നേടിയ കുട്ടികളെയാണു പരിഗണിക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളില്‍ നിര്‍ധനര്‍ക്കു തുടര്‍പഠനത്തിനു സഹായം നല്‍കും. താത്പര്യമുള്ളവര്‍ യൃമശി.രീര വശി@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ഓഗസ്റ്റ് 15-നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9497849999.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.