കെസിബിസി ദൈവശാസ്ത്ര സമ്മേളനം ഇന്ന്
Tuesday, August 4, 2015 12:46 AM IST
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം ഇന്നു സീറോ മലബാര്‍ സഭ ആസ്ഥാന കാര്യാലയമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കും. കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്യും. മതതീവ്രവാദത്തിന്റെ വിവിധ തലങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും. പ്രഫ. ഹമീദ് ചേന്ദമംഗലൂര്‍, അഡ്വ.സെബാസ്റ്യന്‍ പോള്‍, റവ.ഡോ. ടോണി നീലന്‍കാവില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ.ജോസഫ് കരിയില്‍, ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, സെക്രട്ടറി റവ.ഡോ.മത്തായി കടവില്‍ എന്നിവര്‍ പ്രസംഗിക്കും.


കത്തോലിക്കാസഭയിലെ മെത്രാന്മാര്‍, തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതര്‍, മേജര്‍, മൈനര്‍ സെമിനാരികളിലെ റെക്ടര്‍മാര്‍, ദൈവശാസ്ത്ര പ്രഫസര്‍മാര്‍, കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ദൈവശാസ്ത്രസമ്മേളനത്തില്‍ പങ്കെടുക്കും.

വൈകുന്നേരം അഞ്ചിനു ചേരുന്ന മെത്രാന്‍ സമിതി യോഗത്തില്‍ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. മെത്രാന്മാരുടെ വാര്‍ഷിക ധ്യാനത്തിന് ഇന്നു മൌണ്ട് സെന്റ് തോമസില്‍ തുടക്കമാകും.

റോമിലെ പൊന്തിഫിക്കല്‍ ബിബ്ളിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിലെ പ്രഫസര്‍ റവ.ഡോ.ഹെന്റി പട്ടരുമഠത്തില്‍ നയിക്കുന്ന ധ്യാനം എട്ടിനു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.