ലംപ്സം ഗ്രാന്റ് കുടിശിക ഉടന്‍ നല്‍കണമെന്ന്
Tuesday, August 4, 2015 12:44 AM IST
തിരുവനന്തപുരം: കേരളത്തിലെ മൂന്നര ലക്ഷത്തോളം വരുന്ന മത്സ്യമേഖലാ വിദ്യാര്‍ഥികളുടെ കുടിശികയായ ലംപ്സം ഗ്രാന്റ് അടിയന്തരമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് കെഎംവിഎസ് സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ലംപ്സം ഗ്രാന്റ്് ഇനത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി 18 കോടി രൂപ കുടിശികയാണ്. കഴിഞ്ഞ വര്‍ഷം ലംപ്സംഗ്രാന്റ്് ഇനത്തില്‍ 10 കോടി രൂപയാണു സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത്. അതേസമയം ലംപ്സം ഗ്രാന്റ് നല്കാന്‍ 25 കോടി രൂപ ആവശ്യമാണ്. നിര്‍ധനരായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് യഥാസമയം ലംപ്സം ഗ്രാന്റ്് ലഭ്യമാക്കാന്‍ കുടിശിക തുകയായ 18 കോടി അനുവദിക്കുന്നതോടൊപ്പം അടുത്തവര്‍ഷത്തേക്ക് പ്രൊവിഷന്‍ തുകയായി 25 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കേരള മത്സ്യമേഖല വിദ്യാര്‍ഥി സമിതി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.


മത്സ്യമേഖല വിദ്യാര്‍ഥികളുടെ ലംപ്സം ഗ്രാന്റ്് കുടിശിക സഹിതം വിതരണം ചെയ്യാന്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് കെഎംവിഎസ് സംസ്ഥാന സമിതി മുന്നറിയിപ്പ് നല്കി. ഫാ. മത്തിയാസ്, ജയ്സന്‍ ജോണ്‍, സാജുലീന്‍, സതീഷ്, റീഗന്‍ അലക്സ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.