സര്‍ക്കാര്‍ ജീവനക്കാര്‍ ഓഗസ്റ് 15ന് ഓഫീസുകളില്‍ വരണമെന്നു ഹര്‍ജി
Tuesday, August 4, 2015 12:43 AM IST
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ ഓഗസ്റ് 15ന് ഓഫീസില്‍ എത്തി ഹാജര്‍ രേഖപ്പെടുത്തണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നിമിഷ ഹൈക്കോടതിയെ സമീപിച്ചു.

സ്വാതന്ത്യ്രദിനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരായി ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കണമെന്നു നിര്‍ദേശം ഉണ്െടങ്കിലും അതു പാലിക്കപ്പെടുന്നില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ജീവനക്കാര്‍ സ്വാതന്ത്യ്രദിനത്തില്‍ ഹാജരായി ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കണമെന്നു രജിസ്ട്രാര്‍ ഉത്തരവു നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.