ടോറസ് ടിപ്പറുകള്‍ 12 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
Tuesday, August 4, 2015 12:43 AM IST
കൊച്ചി: സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ടോറസ് ടിപ്പര്‍ ലോറികള്‍ ഈ മാസം 12 മുതല്‍ അനിശ്ചിതകാലത്തേക്കു സമരം നടത്തുമെന്നു ടോറസ് ടിപ്പര്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ചരക്കുവാഹനങ്ങള്‍ വഴിയില്‍ തടയരുതെന്ന 2011ലെ സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കുക, മോട്ടോര്‍ വാഹന വകുപ്പ് ടെസ്റ് ചെയ്തു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വാഹനം പരിധിക്കുള്ളില്‍ ചരക്കു കയറ്റിപ്പോകുന്നതു വഴിയില്‍ തടഞ്ഞു പരിശോധിക്കുന്നത് ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണു സമരമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് നെല്ലിമറ്റം, സെക്രട്ടറി എന്‍.വി. ആന്റണി, ജില്ലാ സെക്രട്ടറി ടി.എം. അബൂബക്കര്‍, കേരള ബസ് ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ പടമാടന്‍ എന്നിവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.