കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നയങ്ങള്‍ക്കെതിരേ മലങ്കര കാത്തലിക് അസോസിയേഷന്‍
കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നയങ്ങള്‍ക്കെതിരേ മലങ്കര കാത്തലിക് അസോസിയേഷന്‍
Tuesday, August 4, 2015 12:42 AM IST
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധനയങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തി മലങ്കര കാത്തലിക് അസോസിയേഷന്‍ കോട്ടയം വൈദിക ജില്ലാ സമ്മേളനം. മണര്‍കാട് ഇന്‍ഫന്റ് ജീസസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമ്മേളനം തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്ന സമീപനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങളിലും അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയെ അനുവദിക്കാതിരുന്ന സംഭവത്തിലും അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. ചടങ്ങില്‍ വൈദികരെയും സന്യസ്തരെയും ആദരിച്ചു.


എംസിഎ പ്രസിഡന്റ് എജി പാറപ്പാട്ട് അധ്യക്ഷത വഹിച്ചു. ബഥനി സുപ്പീരിയര്‍ ജനറല്‍ റവ.ഡോ. ജോസ് കുരുവിള, മേഖലാ വികാരി ഫാ. ഫിലിപ് വലിയകാവുങ്കല്‍, ജോര്‍ജ് വി. ചെറി, റെജി ആങ്ങയില്‍, ജേക്കബ് വടുതലക്കുന്നേല്‍, ഷാജി പൂച്ചേരില്‍, സുരേഷ് വര്‍ഗീസ്, സിസ്റര്‍ മേരി ശോശാമ്മ, സിസ്റര്‍ തേജസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.