ബാര്‍കോഴ: കോടതി മേല്‍നോട്ടം വേണമെന്ന ഹര്‍ജിക്കു പ്രസക്തിയില്ല
ബാര്‍കോഴ: കോടതി മേല്‍നോട്ടം വേണമെന്ന ഹര്‍ജിക്കു പ്രസക്തിയില്ല
Tuesday, August 4, 2015 12:41 AM IST
കൊച്ചി: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു. ഹര്‍ജി പരിഗണിക്കവെ കേസില്‍ കഴിഞ്ഞ ജൂലൈ ഏഴിനു കുറ്റപത്രം സമര്‍പ്പിച്ചെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണെന്നും സര്‍ക്കാരിനായി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി വിശദീകരിച്ചിരുന്നു.


അന്വേഷണസംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജിക്കാരന്റെ ആവശ്യത്തിനു പ്രസക്തിയില്ലെന്നു ജസ്റീസ് അലക്സാണ്ടര്‍ തോമസ് വിലയിരുത്തി. ഹര്‍ജിക്കാരന് ആവശ്യമെങ്കില്‍ പൊതുതാല്‍പര്യഹര്‍ജി നല്‍കാമെന്നു കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.