വഴിയോര ബാനറുകള്‍: നയതീരുമാനം ഉടനെന്നു സര്‍ക്കാര്‍
Tuesday, August 4, 2015 12:32 AM IST
കൊച്ചി: വഴിയോരത്തെ ബാനറുകളും കാഴ്ചമറയ്ക്കുന്ന പരസ്യങ്ങളും നീക്കംചെയ്യാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നയതീരുമാനം അറിയിക്കാന്‍ ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് ഒരാഴ്ചകൂടി സമയം അനുവദിച്ചു.


കഴിഞ്ഞ ജൂണ്‍ 24ന് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്നു ഹര്‍ജിക്കാരന്‍ വാദിച്ചു.

നടപടി പൂര്‍ത്തിയായെന്നും ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാന്‍ മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.